വെറും 6 ദിവസത്തിനുള്ളില്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തടയും; ക്ലോറോക്വിന്‍ ഫലപ്രദമായ മാര്‍ഗമെന്ന് ഫ്രഞ്ച് ഗവേഷകന്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് ലോകത്താകമാനം ജീവന് ഭീഷണിയയുര്‍ത്തി പടര്‍ന്നുകൊണ്ടിരിക്കുകയാണ്. മരണസംഖ്യ 11000 പിന്നിട്ടു ഉയരുകയാണ്. ഇതിനെ പ്രതിരോധിക്കാന്‍ വാക്‌സിനുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ടെങ്കിലും അത് മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയിട്ടേയുള്ളൂ.

അതിനിടെ കൊറോണ വൈറസ് എന്ന മഹാമാരിയെ ചെറുക്കാന്‍ ഫലപ്രദമായ ചികിത്സ നിര്‍ദേശിക്കുകയാണ് ഫ്രഞ്ച് ഗവേഷകനായ റയോള്‍ട്ട. മലേറിയക്ക് കൊടുക്കുന്ന മരുന്നായ ക്ലോറോക്വിന്‍ ആറ് ദിവസത്തിനുള്ളില്‍ കൊറോണയെ തടയാന്‍ സഹായിക്കുമെന്നാണ് ഫ്രഞ്ച് ഗവേഷകന്റെ കണ്ടെത്തല്‍.

നിലവില്‍ കൊറോണയ്ക്ക് ചികിത്സയില്ല. അതിനാല്‍ മാരകമായ രോഗത്തിനെതിരായ പോരാട്ടത്തില്‍ ഇത് വലിയൊരു വിജയമായിരിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടത്. ഒരു പകര്‍ച്ചവ്യാധി വിദഗ്ധനും ഐഎച്ച്യു മെഡിറ്ററാനി അണുബാധയുടെ തലവനുമായ പ്രൊഫസര്‍ റയോള്‍ട്ടിന്റെ അഭിപ്രായത്തില്‍, ക്ലോറോക്വിന്‍ ചികിത്സിച്ച ആദ്യത്തെ കോവിഡ് 19 രോഗികള്‍ വളരെ വേഗത്തില്‍ സുഖം പ്രാപിച്ചിരുന്നു.

കോവിഡ് 19 ന്റെ സാധ്യമായ ചികിത്സകളെക്കുറിച്ച് ഗവേഷണം നടത്താന്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഈ ശാസ്ത്രജ്ഞനോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണിപ്പോള്‍.

Exit mobile version