ആളുകളെ അകറ്റിനിര്‍ത്താന്‍ അരയില്‍ കാര്‍ഡ്‌ബോര്‍ഡ് ഡിസ്‌ക് ധരിച്ച് മധ്യവയസ്‌കന്‍; കൊറോണയെ പ്രതിരോധിക്കാന്‍ ഇതിലും നല്ല മാര്‍ഗം സ്വപ്‌നങ്ങളില്‍ മാത്രം; വൈറലായി ദൃശ്യങ്ങള്‍

വാഷിങ്ടണ്‍: ലോകം കൊറോണ ഭീതിയില്‍ കഴിയുകയാണ്. രോഗം പകരാതിരിക്കാന്‍ മാസ്‌കുകള്‍ ധരിച്ചും സ്വയം മുന്‍കരുതല്‍ സ്വീകരിച്ചും ജാഗ്രതയിലാണ് ജനങ്ങള്‍. അത്തരത്തില്‍ സ്വയം മുന്‍കരുതല്‍ നടപടി സ്വീകരിച്ച ഒരു മധ്യവയസ്‌കന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ആളുകളെ അകറ്റി നിര്‍ത്താന്‍ അരയില്‍ കാര്‍ഡ്‌ബോര്‍ഡ് കൊണ്ടുള്ള ഡിസ്‌ക് ധരിച്ച് നില്‍ക്കുകയാണ് മധ്യവയസ്‌കന്‍. ഓറഞ്ച് നിറത്തിലുള്ള കാര്‍ഡ്‌ബോര്‍ഡ് ഡിസ്‌ക്കാണ് ഇയാള്‍ ധരിച്ചിരിക്കുന്നതെന്ന് വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

റോമിലാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തുകൊണ്ടാണ് ഇത്തരത്തില്‍ വളയം ധരിച്ചിരിക്കുന്നതെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ ‘കൊറോണ വൈറസിനായി’ എന്ന് ഇയാള്‍ മറുപടി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

വീഡിയോ ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്. കൊറോണയെ പ്രതിരോധിക്കാന്‍ ഇത്രയും വ്യത്യസ്തമായ മാര്‍ഗം സ്വീകരിച്ച മനുഷ്യന്റെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പ്രതികരണം അറിയിച്ചത്.

Exit mobile version