കാനഡ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

ഒട്ടാവ: കൊവിഡ് 19 രോഗബാധയെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. രാഗബാധ സംശയിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി യോഗങ്ങള്‍ മാറ്റിവെച്ചിരിക്കുകയാണ്.

അതേസമയം, ഫോണിലൂടെയും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയും പ്രധാനമന്ത്രി മറ്റ് മന്ത്രിമാരുമായി ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ബ്രിട്ടനില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ട്രൂഡോ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. കാനഡയില്‍ ഏകദേശം 103 പേര്‍ക്കാണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഡോക്ടറുടെ നിര്‍ദേശപ്രകാരം ട്രൂഡോ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധനല്‍കുന്നുണ്ടെന്നും ദൈനംദിന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. മുന്‍കരുതല്‍ എന്ന നിലയിലാണ് അദ്ദേഹം വീട്ടില്‍ കഴിഞ്ഞുകൊണ്ട് ജോലി ചെയ്യുന്നതെന്നും ഓഫീസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version