കൊവിഡ് 19; യുഎസില്‍ മരണ സംഖ്യ 38 ആയി, രോഗ ബാധിതരുടെ എണ്ണം 1322 ആയി

വാഷിങ്ടണ്‍: യുഎസില്‍ കൊവിഡ് 19 വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 38 ആി. ഇന്നലെ എട്ട് പേരാണ് വൈറസ് ബാധമൂലം മരിച്ചത്. 328 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1322 ആയി.

യുഎസില്‍ 30 സംസ്ഥാനങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സ്ഥിതി രൂക്ഷമായ പതിനൊന്ന് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, വാഷിങ്ടണ്‍, ഫ്‌ലോറിഡ. ഒറിഗോണ്‍, യൂട്ടാ, മേരിലാന്‍ഡ്, കെന്റക്കി, മസാച്യുസെറ്റ്‌സ്, ന്യൂജഴ്‌സി, കൊളറാഡോ എന്നീ സസംസ്ഥാനങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഓഫീസുകളും സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്. ഇതിനു പുറമെ യൂറോപ്പില്‍ നിന്നുള്ള എല്ലാ യാത്രാ സര്‍വീസുകളും 30 ദിവസത്തേക്ക് നിര്‍ത്തിവെക്കുന്നതായി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചു. യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും വൈറസ് പടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.

Exit mobile version