ഇറാൻ വൈസ് പ്രസിഡന്റിന് കൊറോണ; ആരോഗ്യ സഹമന്ത്രിക്കും രോഗമെന്ന് സംശയം

ടെഹ്‌റാൻ: ചൈനയ്ക്ക് പുറത്ത് ഏറ്റവും ഗുരുതരമായ രീതിയിൽ കൊറോണ പടരുന്ന ഇറാനിൽ നിന്നും ആശങ്കയുണർത്തുന്ന വാർത്തകൾ. ഇറാൻ വൈസ് പ്രസിഡന്റ് മസൗബേ എബ്‌റ്റേക്കറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം ഗുരുതരമല്ലെന്നും വൈസ് പ്രസിഡന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നുമാണു റിപ്പോർട്ടുകൾ.

ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ആളുകൾ കൊറോണ വൈറസ് ബാധിച്ച് മരിച്ചത് 26 പേർ മരിച്ച ഇറാനിലാണ്. 106 ആളുകൾക്ക് പുതിയതായി വൈറസ് ബാധ കണ്ടെത്തിയെന്നാണ് വിവരം. ഇറാനിലെ ആരോഗ്യ സഹമന്ത്രി ഇറാജ് ഹാരിർഷിക്കും വൈറസ് ബാധയുള്ളതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ സ്ഥിരീകരണമായിട്ടില്ല. ഗൾഫ് രാജ്യങ്ങൾ എല്ലാം ഇറാനിലേക്കുള്ള പാതയും അതിർത്തിയും അടച്ചിട്ടിരിക്കുകയാണ്.

Exit mobile version