സമ്പത്തിന്റെ കാര്യത്തില്‍ എലിസബത്ത് രാജ്ഞിയെ കടത്തിവെട്ടിയ സ്ത്രീ ഇവരാണ്

പട്ടികയില്‍ ഇടം നേടിയ 17 യുകെ സ്വദേശികളായ ബില്യണെയറുകളില്‍ ഏക വനിതയാണ് കോട്ട്സ്

ലണ്ടന്‍: സമ്പത്തിന്റെ കാര്യത്തില്‍ എലിസബത്ത് രാജ്ഞിയെ കടത്തിവെട്ടി മറ്റൊരു സ്ത്രീ രംഗത്ത്. 520 മില്യണ്‍ ഡോളറാണ് എലിസബത്ത് രാജ്ഞിയുടെ ആസ്തി. എന്നാല്‍ ഇതിലും പത്തു മടങ്ങാണ് ഡെനിസ് കോട്ട്സ് എന്ന സ്ത്രീയുടെ ആസ്തി. 4.5 ബില്യണ്‍ ഡോളര്‍ ആണ് ഇവരുടെ ആസ്തി.

ബുക്കമെക്കര്‍ ബെറ്റ് 365ന്റെ സ്ഥാപകയും സിഇഒയുമാണ് ഡെനിസ് കോട്ട്സ്. ലോകത്തെ അതിസമ്പന്നരായ 500 പേരുടെ പട്ടികയില്‍ ഇതോടെ ഇടംനേടിയിരിക്കുകയാണ് ഡെന്നിസ് കോട്ട്സ്. പട്ടികയില്‍ ഇടം നേടിയ 17 യുകെ സ്വദേശികളായ ബില്യണെയറുകളില്‍ ഏക വനിതയാണ് കോട്ട്സ്. കഴിഞ്ഞ വര്‍ഷം മാത്രം കോട്ട്സ് നേടിയത് 220 മില്യണ്‍ പൗണ്ട്സ് ആണ്. ഇതിന് പുറമെ 40 മില്യണ്‍ പൗണ്ട്സ് ഡിവിഡന്റായും ലഭിച്ചു.

Exit mobile version