അദ്ദേഹം എന്റെ ദൈവമാണ്..! ജീവന്‍ തിരിച്ചുതന്ന ഡോക്ടറുടെ ചിത്രം ശരീരത്തില്‍ പതിപ്പിച്ച് യുവാവ്

തന്റെ ജീവിതം തിരിച്ചു നല്‍കിയ ഡോക്ടര്‍ക്ക് ഇതിലും നല്ല സമ്മാനം നല്‍കാന്‍ കഴിയില്ല. ഡോക്ടറല്ല അദ്ദേഹം ദൈവമാണ്… അദ്ദേഹത്തിന്റെ ചിത്രം ശരീരത്ത് പതിപ്പിച്ച് യുവാവ്. അര്‍ജന്റീന സ്വദേശിയായ യുവാവാണ് ഇത്തരമൊരു പ്രവര്‍ത്തിയിലൂടെ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

മാസങ്ങള്‍ക്കു മുമ്പാണ് നാനോ എന്നയാള്‍ വന്‍കുടലിന് കാന്‍സര്‍ ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡോ. പോള്‍ ലാഡ എന്നയാളാണ് നാനോയെ ചികിത്സിച്ചത്. വളരെ വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഡോക്ടറായിരുന്ന പോളിന്റെ ചികിത്സയില്‍ നാനോ സുഖം പ്രാപിക്കുകയായിരുന്നു.

ജീവിതത്തെ കുറിച്ച് യാതൊരു പ്രതീക്ഷകളുമില്ലാതിരുന്ന എനിക്ക് പുതിയ ജീവിതം തന്ന ഡോക്ടര്‍ ദൈവതുല്യനാണെന്നാണ് നാനോയുടെ അഭിപ്രായം. ചിരിച്ചുകൊണ്ടിരിക്കുന്ന ഡോ. പോളിന്റെ ചിത്രം നാനോ തന്റെ പിറകിലാണ് പതിപ്പിച്ചത്.

ഞാന്‍ ഏറെ ജീവനുകള്‍ രക്ഷിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു അനുഭവം എന്നാണ് ഡോ. പോള്‍ പറയുന്നത്. മാത്രമല്ല നാനോയുടെ ജീവന്‍ രക്ഷിച്ചതിന്റെ പങ്ക് എനിക്ക് മാത്രമല്ല എന്റെയൊപ്പം പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകര്‍ക്കും അത് അര്‍ഹതപ്പെട്ടതാണെന്ന് പറഞ്ഞു

Exit mobile version