പാകിസ്താനിൽ ദശലക്ഷക്കണക്കിന് വിലമതിക്കുന്ന വിളകൾ തിന്ന് തീർത്ത് വെട്ടുക്കിളി കൂട്ടം; പാകിസ്താനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഇസ്ലാമാബാദ്: വെട്ടുകിളികളുടെ ആക്രമണവും ശല്യവും സഹിക്കാനാകാതെ കർഷകരും ജനങ്ങളും വലഞ്ഞതോടെ പാകിസ്താനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഇമ്രാൻ ഖാനും നാല് മന്ത്രിന്മാരും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ യോഗത്തിലാണ് തീരുമാനം. പ്രതിസന്ധി മറികടക്കാൻ 7.3 ലക്ഷംകോടി രൂപയുടെ ദേശീയ കർമ്മപദ്ധതിയും യോഗത്തിൽ അംഗീകരിച്ചു.

പഞ്ചാബിൽ വൻതോതിൽ വിളകൾ നശിപ്പിക്കുന്ന മരുഭൂമി വെട്ടുക്കിളികളുടെ ആക്രമണം ഇല്ലാതാക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം. ആദ്യമായി 2019 മാർച്ചിലാണ് വെട്ടുകിളി ആക്രമണം ഉണ്ടാകുന്നത്. സിന്ധിലെ 900,000 ഹെക്ടറിലേക്ക് വ്യാപിച്ച ആക്രമണം പിന്നീട് ദക്ഷിണ പഞ്ചാബ്, ഖൈബർ പഖ്തുൻഖ്വ എന്നിവിടങ്ങളിലേക്കും എത്തുകയും, ദശലക്ഷക്കണക്കിന് രൂപ വിലവരുന്ന വിളകളും മരങ്ങളും ഇവ നശിപ്പിക്കുകയും ചെയ്തു.

പ്രാദേശികമായി ടദ്ദിസ് എന്ന് വിളിക്കുന്ന വെട്ടുകിളികൾ മിക്കവാറും ഏതു തരത്തിലുള്ള സസ്യങ്ങളെയും ഭക്ഷണമാക്കും. 10 ആനകൾ അഥവാ 2500 മനുഷ്യർക്ക് വേണ്ട ഭക്ഷണം ഇവയുടെ ഒരു സംഘം ഒരു ദിവസംകൊണ്ട് തിന്നുതീർക്കും. ഇലകൾ, പൂക്കൾ, പഴങ്ങൾ, വിത്തുകൾ, തുടങ്ങഇ മരങ്ങളുടെ തോലു പോലും ഇവ കാർന്നുതിന്നും. ഇവയെ ഓടിക്കുന്നതിനായി ചെണ്ട കൊട്ടുകയും പാത്രങ്ങളിൽ അടിച്ച് ശബ്ദമുണ്ടാക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനം ഇല്ലെന്നാണ് കർഷകർ പറയുന്നത്.

Exit mobile version