കൊറോണ വൈറസ്; ഹോങ് കോങ്ങും ഫിലിപ്പീന്‍സും ചൈനയില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി

ബെയ്ജിങ്: കൊറോണ വൈറസ് വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഹോങ് കോങ്ങും ഫിലിപ്പീന്‍സും. ഇതിനു പിന്നാലെ ചൈനയുമായി ബന്ധിപ്പിക്കുന്ന രണ്ട് റെയില്‍വേ ലൈനുകളും ഹോഹ് കോങ് അടച്ചിട്ടു. ഫെറി-ബസ് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. വിമാന സര്‍വീസുകള്‍ ഭാഗികമായാണ് നടത്തുന്നത്.

വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇനി ചൈനീസ് പൗരന്മാര്‍ക്ക് വിസ അനുവദിക്കില്ലെന്നും ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചൈനീസ് പൗരന്മാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ സംവിധാനം റദ്ദാക്കുന്നതായി ഫിലിപ്പീന്‍സും വ്യക്തമാക്കിയിട്ടുണ്ട്.

വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണകൊറിയ, കാനഡ, ബ്രിട്ടന്‍, യുഎസ്, ജപ്പാന്‍, എന്നീ രാജ്യങ്ങള്‍ ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൗരമാരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാന്‍ രാജ്യങ്ങള്‍ അവരവരുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ചൈനയിലേക്ക് അയച്ചിട്ടുണ്ട്.

Exit mobile version