കൊറോണ വൈറസ്; മരുന്ന് കണ്ടുപിടിക്കാന്‍ ഗവേഷണം നടത്തിയ ചൈനീസ് ഡോക്ടര്‍ക്ക് വൈറസ് ബാധ!

ബീജിങ്ങിലെ പീക്കിങ് യൂണിവേഴ്‌സിറ്റി ഫസ്റ്റ് ഹോസ്പിറ്റലിലെ പള്‍മണറി മെഡിസിന്‍ വിഭാഗം തലവനാണ് ഡോക്ടര്‍ വാങ്.

വുഹാന്‍: ചൈനയില്‍ പടരുന്ന കൊറോണ വൈറസിന് മരുന്നു കണ്ടുപിടിക്കാനുള്ള ശ്രമത്തിനിടെ മുഖ്യ ഗവേഷകനായ വാങ് ഗുവാങ്ഫയെ അതേ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ബീജിങ്ങിലെ പീക്കിങ് യൂണിവേഴ്‌സിറ്റി ഫസ്റ്റ് ഹോസ്പിറ്റലിലെ പള്‍മണറി മെഡിസിന്‍ വിഭാഗം തലവനാണ് ഡോക്ടര്‍ വാങ്.

അതേസമയം, തനിക്ക് അസുഖം ബാധിച്ചത് കണ്ണുകള്‍ക്ക് വേണ്ടത്ര സംരക്ഷണം നല്‍കുന്നതില്‍ വന്ന വീഴ്ചകൊണ്ടാകും എന്ന് അദ്ദേഹം അറിയിച്ചു.

കൊറോണാവൈറസ് ബാധ തുടങ്ങിയ സമയത്ത് വുഹാന്‍ സന്ദര്‍ശിച്ച് പഠനങ്ങള്‍ നടത്തിയ വിദഗ്ധ സംഘത്തിന്റെ ഭാഗമായിരുന്നു ഡോ. വാങ്. അന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയത് ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല, ഇത് സാധാരണ ന്യൂമോണിയ മാത്രമാണ് എന്നാണ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് വൈറസ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

Exit mobile version