ചൈനയില്‍ പടരുന്ന അജ്ഞാത വൈറസ്; അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന

ഇതുവരെ നാല് പേരാണ് ചൈനയില്‍ അജ്ഞാത വൈറസ് ബാധിച്ച് മരിച്ചത്

ജനീവ: ചൈനയില്‍ അജ്ഞാത വൈറസ് പടരുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന. നാളെ യോഗം ചേരാനാണ് തീരുമാനം. വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ ലോകം മുഴുവന്‍ പ്രഖ്യാപിക്കണമോ എന്ന് ജനീവയില്‍ ചേരുന്ന ലോകാരോഗ്യ സംഘടനയുടെ യോഗത്തില്‍ തീരുമാനിക്കും.

സാര്‍സിന് സമാനമായ വൈറസ് ആണ് ചൈനയിലും ചൈനക്ക് പുറത്തേക്കും വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇപ്പോള്‍ പടരുന്ന വൈറസിന് 2002-2003 ല്‍ ചൈനയിലും ഹോങ്കോങ്ങിലുമായി 800 പേരുടെ ജീവനെടുത്ത സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രോമിനോട് (സാര്‍സ്) സാമ്യതയുണ്ട്. ഇതാണ് അധികൃതരെ കൂടുതല്‍ ഭയപ്പെടുത്തിയിരിക്കുന്നത്.

ഈ അജ്ഞാത വൈറസിനെ ആദ്യമായി കണ്ടെത്തിയത് മധ്യ ചൈനീസ് നഗരമായ വുഹാനിലാണ്. ഇതുവരെ നാല് പേരാണ് ചൈനയില്‍ അജ്ഞാത വൈറസ് ബാധിച്ച് മരിച്ചത്. ചൈനയ്ക്ക് പുറമെ് ജപ്പാനിലും തായ്ലന്‍ഡിലും ദക്ഷിണകൊറിയയിലും ഇപ്പോല്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Exit mobile version