ഇറാഖിലെ സൈനിക വിമാനത്താവളത്തില്‍ നടത്തിയത് ‘പിന്‍ പൊയന്റ്’ ബാലസ്റ്റിക് മിസൈല്‍ ആക്രമണം; ദൃശ്യങ്ങള്‍ പുറത്ത്

ടെഹ്‌റാന്‍: ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്ക റോക്കറ്റ് ആക്രമണത്തില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികാര നടപടിയായി ഇറാഖിലെ സൈനിക വിമാനത്താവളത്തില്‍ നടത്തിയത് ‘പിന്‍ പൊയന്റ്’ ബാലസ്റ്റിക് മിസൈല്‍ ആക്രമണമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്.

വാണിജ്യ സാറ്റലൈറ്റ് ഇമേജറിയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ നോക്കുകയാണെങ്കില്‍ ഇറാന്‍ നടത്തിയത് പിന്‍ പോയിന്റ് മിസൈല്‍ ആക്രമണം ആയിരുന്നു എന്നതാണ്. ആക്രമണത്തില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രമെ ഉണ്ടായിട്ടുള്ള എന്നതാണ് ചിത്രത്തില്‍ നിന്നും വ്യക്തമാവുന്നത്. ഇറാന്‍ ലക്ഷ്യമിട്ടത് അവരുടെ മിസൈല്‍ ശക്തി തെളിയിക്കുന്നതാണെന്ന് പുറത്തുവന്ന ദൃശ്യങ്ങള്‍ പറയുന്നത്.

ഇറാഖിലെ അന്‍ബര്‍ പ്രവിശ്യയിലെ ഐന്‍ അല്‍ അസദ് സൈനിക താവളവും കുര്‍ദിസ്ഥാനിലെ എര്‍ബിലിന് പുറത്തുള്ള മറ്റൊരു സൈനിക കേന്ദ്രവും ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രാത്രിയിലാണ് ഇറാന്‍ ആക്രമിച്ചത്. ക്വിയാം, ഫത്തേ എന്നീ രണ്ടു ബാലസ്റ്റിക്ക് മിസൈലുകളാണ് ഇറാന്‍ അമേരിക്കന്‍ സൈനിക കേന്ദ്രം ആക്രമിക്കാന്‍ ഉപയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 290കിലോമീറ്റര്‍ പരിധിയിലേക്ക് ഗൈഡഡ് 500 എല്‍ബി ബോംബുള്‍ വഹിക്കുന്ന പോര്‍മുനയുമായി ഇവ പതിച്ചു എന്നാണ് റിപ്പോര്‍ട്ട്.

Exit mobile version