പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സമരം ചെയ്യുന്ന ‘പോൺ താരങ്ങൾ’; പറ്റിക്കൽ ട്വീറ്റിന് ദൈവാനുഗ്രഹം ചൊരിഞ്ഞ് പാകിസ്താൻ മന്ത്രിയും; ട്വിറ്ററിൽ വൈറലായി അബദ്ധം

ഇസ്ലാമാബാദ്: ആരോ പറ്റിക്കാനായി ടാഗ് ചെയ്ത ട്വീറ്റിന് ദൈവാനുഗ്രഹം ചൊരിഞ്ഞ് നാണംകെട്ടിരിക്കുകയാണ് പാകിസ്താൻ മന്ത്രി. ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തെത്തിയ പാകിസ്താൻ മന്ത്രിക്കാണ് സോഷ്യൽമീഡിയയിലൂടെ ഒരു ഇന്ത്യക്കാരൻ പണി കൊടുത്തത്. കൃത്യമായി മന്ത്രി ആ ചൂണ്ടയിൽ കൊളുത്തുകയും ചെയ്തു. ഇതോടെ പാക് മന്ത്രി റഹ്മാൻ മാലിക് ഇപ്പോൾ ട്രോൾ പേജുകളിൽ നിറയുകയാണ്.

ഇന്ത്യയിലെ സിഎഎ വിരുദ്ധ പ്രക്ഷോഭകരായി 3 പോൺ താരങ്ങളുടെ ചിത്രങ്ങൾ റീട്വീറ്റ് ചെയ്യുകയായിരുന്നു റഹ്മാൻ മാലിക്. അബദ്ധം തിരിച്ചറിഞ്ഞ് തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും അത് സോഷ്യൽ മീഡിയയിൽ സ്‌ക്രീൻഷോട്ടുകൾ വൈറലാകുകയായിരുന്നു.

‘അക്ഷയ്’ എന്ന ഇന്ത്യൻ ട്വിറ്റർ ഉപയോക്താവ് മൂന്ന് പോൺ താരങ്ങളുടെ ഫോട്ടോകൾ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധക്കാരുടേതെന്ന വ്യാജേനെ പോസ്റ്റ് ചെയ്യുകയും റഹ്മാൻ മാലിക്കിനെ ടാഗ് ചെയ്യുകയുമായിരുന്നു. അക്ഷയ് ട്വീറ്റ് ചെയ്തത് ഇങ്ങനെ, ‘സെൻ റഹ്മാൻ മാലിക് സർ, ഇന്ത്യൻ പ്രാദേശിക സിനിമകളിലെ സ്വാധീനമുള്ള നടിമാർ ഹിജാബ് ധരിച്ച് പൗരത്വ ഭേദഗതി ബില്ലിനെ എതിർക്കുന്ന ഇന്ത്യൻ മുസ്ലിംകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. അവർക്ക് സല്യൂട്ട്. മോഡി ഉടൻ രാജിവയ്ക്കും.’

ഈ ട്വീറ്റ് കണ്ട പാകിസ്താൻ മന്ത്രി റഹ്മാൻ മാലിക് ഈ പോസ്റ്റ് റീട്വീറ്റ് ചെയ്തത് ‘ദൈവം അവരെ അനുഗ്രഹിക്കട്ടെ’ എന്ന കുറിപ്പോടെയായിരുന്നു. പിന്നീട് ആളുകൾ അബദ്ധം ചൂണ്ടിക്കാണിച്ചതോടെ മന്ത്രി ട്വീറ്റ് നീക്കം ചെയ്തു.

Exit mobile version