ദൈവത്തിന്റെ അദൃശ്യ ഇടപെടല്‍ വ്യക്തമാക്കുന്നു ഈ വീഡിയോ..! നിയന്ത്രണം തെറ്റിയ കാര്‍ പാഞ്ഞടുത്തു, തലനാരിഴയ്ക്ക് തെറിച്ച് വീണ് സുഹൃത്തുക്കള്‍

പല അപകടങ്ങളില്‍ നിന്നും തലനാരിഴയ്ക്ക് ആളുകള്‍ രക്ഷപ്പെടുന്നത് കാണാറില്ലേ.. അത്തരത്തില്‍ നടന്നുപോകുകയായിരുന്ന രണ്ടു പേര്‍ക്കിടയിലേക്ക് നിയന്ത്രണം തെറ്റിയ കാര്‍ പാഞ്ഞടുക്കുകയും ഇരുവരും ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്യുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്.

സംഭവം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറയില്‍ നിന്നാണ് വീഡിയോ പ്രചരിച്ചത്. അതേസമയം വീഡിയോ കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് സോഷ്യല്‍ ലോകം. ഇവിടെയാണ് ദൈവച്ചിന്റെ അദൃശ്യ ഇടപെടല്‍ വ്യക്തമാകുന്നതെന്ന് ജനങ്ങള്‍ പറയുന്നു.

ഒരു യുവാവും പെണ്‍ സുഹൃത്തുമായിരുന്നു നടന്നു വന്നത്. പെട്ടന്ന് ഒരു കാര്‍ ഇവരുടെ നേര്‍ക്ക് നിയന്ത്രണം നഷ്ടമായി പാഞ്ഞെടുത്തപ്പോള്‍, യുവാവ് കൂടെയുണ്ടായിരുന്ന സ്ത്രീയുമായി പെട്ടന്ന് ചാടി മാറുകയായിരുന്നു. തലനാരിഴയ്ക്കാണ് ഇരുവരും വലിയൊരു അപകടത്തില്‍ നിന്നും രക്ഷപെട്ടത്.

Exit mobile version