മലയാളികൾ ഉൾപ്പടെ 900 ഐഎസ് തീവ്രവാദികളും ബന്ധുക്കളും അഫ്ഗാനിസ്ഥാനിൽ പിടിയിൽ

കാബൂൾ: അഫിഗാൻ സുരക്ഷാസേനയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞ് 900 ത്തോളം ഐഎസ് തീവ്രവാദികളും അവരുടെ കുടുംബാംഗങ്ങളും. അഫ്ഗാനിസ്ഥാനിലെ നാൻഗർഹർ പ്രവിശ്യയിൽ വെച്ചാണ് അഫ്ഗാൻ സുരക്ഷാ സേനക്കുമുന്നിൽ ഇവർ കീഴടങ്ങിയതെന്നാണ് റിപ്പോർട്ട്.

കീഴടങ്ങിയവരിൽ 10 പേർ ഇന്ത്യക്കാരാണ് .പത്ത് ഇന്ത്യക്കാരിൽ ഭൂരിഭാഗവും മലയാളികളാണെന്നും റിപ്പോർട്ടുകളുണ്ട്. നവംബർ 12നാണ് അഫ്ഗാൻ സേന നാൻഗർഹർ പ്രവിശ്യയിൽ ആക്രമണം തുടങ്ങിയത്. ഇവിടെ ആക്രമണം നടത്തി മണിക്കൂറുകൾക്കുള്ളിൽ 93 ഐഎസ് തീവ്രവാദികൾ കീഴടങ്ങിയിരുന്നു. ഇവരിൽ 12 പേർ പാകിസ്താനിൽ നിന്നുള്ളവരായിരുന്നു. ഇതുവരെ കീഴടങ്ങിയവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. കീഴടങ്ങിയ ഇന്ത്യക്കാരായ 10 പേരിൽ ഭൂരിഭാഗം പേരും മലയാളികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘമാണ്. ഇവരെ കാബൂളിലെത്തിച്ചിട്ടുണ്ട്. വ്യോമാക്രമണത്തിൽ ചിലർ കൊല്ലപ്പെട്ടെങ്കിലും നാൻഗർഹറിൽ ധാരാളം ഇന്ത്യക്കാരായ ഐഎസ് തീവ്രവാദികളുണ്ടെന്നാണ് അഫ്ഗാൻ സുരക്ഷാ സേന പറയുന്നത്. 2016ലാണ് 12ഓളം പേർ ഐഎസിൽ ചേരാനായി കേരളത്തിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടത്.

Exit mobile version