സര്‍ക്കസ്സിനിടെ പരിശീലകനും കരടിയും തമ്മില്‍ ‘അടിപിടി’ !ദൃശ്യങ്ങള്‍ കാണാം

സര്‍ക്കസ് കൂടാരങ്ങളില്‍ മൃഗങ്ങളെ പണ്ട് മുതലെ നമ്മള്‍ കാണാറുണ്ട്. ആന മുതല്‍ തത്തകള്‍ വരെ സര്‍ക്കസിന്റെ ഭാഗമായി കാണാം.

സര്‍ക്കസ് കൂടാരങ്ങളില്‍ മൃഗങ്ങളെ പണ്ട് മുതലെ നമ്മള്‍ കാണാറുണ്ട്. ആന മുതല്‍ തത്തകള്‍ വരെ സര്‍ക്കസിന്റെ ഭാഗമായി കാണാം. എന്നാല്‍ ഇന്ന് പല രാജ്യങ്ങളിലും മൃഗങ്ങളെ സര്‍ക്കസിന്റെ ഭാഗമാക്കുന്നതിനെതിരെ നിയമനിര്‍മ്മാണം വരെ കൊണ്ടുവന്നിട്ടുണ്ട്.

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന സര്‍ക്കസ് ചിത്രങ്ങള്‍ റഷ്യയിലെ കരേലിയ പ്രവിശ്യയില്‍ നിന്നുള്ളതാണ്. സര്‍ക്കസിനിടെ പരിപാടികള്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്ന കരടി പെട്ടെന്ന് പരിശീലകനെ അക്രമിക്കുകയായിരുന്നു. പരിശീലകനെ തള്ളിയിട്ട കരടി പിന്നീട് പരിശീലകന്റെ മേല്‍ കയറി ഇരിക്കുകയും അയാളെ അക്രമിക്കുകയും ചെയ്യുന്നത് കാണാം.

ഇതോടെ പരിഭ്രാന്ത്രരായ കാണികള്‍ കൂടാരം വിടാന്‍ തിരക്ക് കൂട്ടിയത് ഏറെ നേരം സംഘര്‍ഷത്തിനിടയാക്കി.

Exit mobile version