ബുദ്ധ സ്തൂപത്തെ അപമാനിച്ചു; ഭൂട്ടാനില്‍ ഇന്ത്യന്‍ ബൈക്കര്‍ പിടിയില്‍

ഏണിവെച്ച് ബുദ്ധ സ്തൂപത്തിന് മുകളില്‍ കയറി ഫോട്ടോ എടുത്തതിനാണ് അഭിജിത്ത് പിടിയിലായത്

ഭൂട്ടാന്‍: ഭൂട്ടാനില്‍ ബുദ്ധ സ്തൂപത്തെ അപമാനിച്ചതിന് ഇന്ത്യന്‍ ബൈക്കര്‍ പിടിയില്‍. മഹാരാഷ്ട്ര സ്വദേശി അഭിജിത് രത്തന്‍ ഹജരേയാണ് പിടിയിലായത്. ദൊലൂച്ചയിലുള്ള ബുദ്ധ സ്തൂപത്തിന് മുകളില്‍ കയറി ഫോട്ടോ എടുത്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പാസ്‌പോര്‍ട്ടും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഏണിവെച്ച് ബുദ്ധ സ്തൂപത്തിന് മുകളില്‍ കയറി ഫോട്ടോ എടുത്തതിനാണ് അഭിജിത്ത് പിടിയിലായത്. വിശ്വാസികളെ സംബന്ധിച്ച് ബുദ്ധ സ്തൂപത്തിന് മുകളില്‍ കയറുന്നത് ഇതിനെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ഭൂട്ടാന്‍കാരുടെ വിശ്വാസം.

ഭൂട്ടാനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ദി ബൂട്ടാനീസിനെ അധികരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭൂട്ടാനിലേക്ക് പോയ പതിനഞ്ചംഗ ബൈക്ക് ടൂറിസ്റ്റ് സംഘത്തിന്റെ ഭാഗമായിരുന്നു പിടിയിലായ അഭിജിത്ത് ഹജരേ. സംഭവത്തില്‍ ഭൂട്ടാന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version