‘ഹൗഡി മോഡി’: ഒരേ വേദിയില്‍ നരേന്ദ്ര മോഡിയും ഡൊണാള്‍ഡ് ട്രംപും

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണിലെ ‘ഹൗഡി മോഡി’ പരിപാടിയ്ക്ക് തുടക്കമായി.
ഒമ്പതരയോടെ വേദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ഹൂസ്റ്റണ്‍ നല്‍കിയത് ഉജ്ജ്വല സ്വീകരണമായിരുന്നു. ‘നഗരത്തിന്റെ താക്കോല്‍’ പ്രതീകാത്മകമായി സമ്മാനിച്ചാണ് ഹൂസ്റ്റണ്‍ മേയര്‍ മോഡിയെ സ്വീകരിച്ചത്.

ഹൂസ്റ്റണ്‍ നല്‍കിയ വിസ്മയാവഹമായ സ്‌നേഹപ്രകടനത്തിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ‘അതിശയാവഹമായ സ്‌നേഹത്തിന് ഹൂസ്റ്റണിന് നന്ദി’ – നരേന്ദ്ര മോഡി ട്വിറ്ററില്‍ കുറിച്ചു.

എന്‍ആര്‍ജി ഫുട്‌ബോള്‍ സ്റ്റേഡിയത്തിലാണ് ഹൗഡി മോഡി പരിപാടി നടക്കുന്നത്. മൂന്നു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം യുഎസ് പ്രസിഡന്റ് ട്രംപും പങ്കെടുക്കും.

ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ട് മോഡിക്ക് സ്വാഗതം ആശംസിച്ച് ഡോലക് കൊട്ടി ആഘോഷമായാണ് ഇന്ത്യന്‍ വംശജര്‍ ചടങ്ങ് നടക്കുന്ന സ്റ്റേഡിയത്തില്‍ എത്തിയത്. നിരവധി സാംസ്‌കാരിക പരിപാടികളും അരങ്ങേറി. 50,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ചടങ്ങ് നടക്കുന്ന എന്‍ആര്‍ജി സ്റ്റേഡിയത്തിലുള്ളത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും എന്‍ആര്‍ജി സ്റ്റേഡിയത്തിലെത്തി. ട്രംപിനെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സ്വീകരിച്ചു.

Exit mobile version