കുട്ടിയുടെ സെല്‍ഫിയ്ക്ക് പോസ് ചെയ്ത് മോഡിയും ട്രംപും, വീഡിയോ

ഹൂസ്റ്റണ്‍:’ഹൗഡി മോഡി’ പരിപാടിയില്‍ ഒരു കുട്ടിയ്‌ക്കൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും. ലോക നേതാക്കളുടെ വിദ്യാര്‍ഥിയ്‌ക്കൊപ്പമുള്ള സെല്‍ഫിയാണ് സൈബര്‍ ലോകത്ത് ശ്രദ്ധേയമാകുന്നത്.

ഹൗഡി മോഡിയില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനെത്തിയവരെ മോഡിയും ട്രംപും അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെയാണ് ഒരു വശത്ത് നില്‍ക്കുന്ന കുട്ടിയെ ട്രംപ് അടുത്തേക്ക് വിളിക്കുന്നതും മോഡിക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്യുന്നത്. സെല്‍ഫിക്ക് ശേഷം കുട്ടിയോട് സന്തോഷത്തോടെ സംസാരിച്ചാണ് ഇരുനേതാക്കളും നടന്നുനീങ്ങുന്നത്.

ലോകത്തിലെ രണ്ട് പ്രമുഖരുടെ ഈ പ്രവര്‍ത്തനങ്ങള്‍ സമീപത്ത് നില്‍ക്കുന്ന നൃത്ത സംഘങ്ങള്‍ക്ക് വിശ്വസിക്കാനാകുന്നില്ല. അവര്‍ കൈക്കൂപ്പി നിന്നാണ് നേതാക്കളെ വരവേറ്റത്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഏഴായിരത്തിലധികം പേരാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.

Exit mobile version