09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ 18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

ന്യൂയോര്‍ക്ക്: ലോകത്തെ നടുക്കിയ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ 18ാം വാര്‍ഷികത്തിന് പിന്നാലെ സന്തോഷം പകര്‍ന്ന് കുഞ്ഞ് മാലാഖയുടെ ജനനം. കറുത്തദിനത്തിന്റെ ഓര്‍മ്മദിനത്തില്‍ കുഞ്ഞ് ജനിച്ച ദിവസവും സമയവും തൂക്കവുമെല്ലാമാണ് കൗതുകം പകരുന്നത്.

സെപ്റ്റംബര്‍) 11-ന്, 2019 9-ാം മാസം ജര്‍മന്‍ ടൗണിലെ മെത്തഡിസ്റ്റ് ലേ ബോണേര്‍ ആശുപത്രിയില്‍ ജനിച്ച ക്രിസ്റ്റിന ബ്രൗണാണ് ആ കുഞ്ഞ് മാലാഖ. 09/11ന് രാത്രി 09.11നാണ് ക്രിസ്റ്റിന ജനിച്ചത്. ഈ കുഞ്ഞിന്റെ ഭാരമാകട്ടെ 09 പൗണ്ടും 11 ഔണ്‍സും.

കേമട്രിയോന മലോണിയുടെയുംം ജസ്റ്റിന്‍ ബ്രൗണിന്റെയും കുഞ്ഞ് മാലാഖയാണ് താരമാകുന്നത്. സിസേറിയനിലൂടെയായിരുന്നു കുഞ്ഞ് പിറന്നത്. ശേഷം സമയം നോക്കിയപ്പോഴാണ് ഡോക്ടര്‍മാരും നഴ്സുമാരും ശരിക്കും അമ്പരന്നത്. ക്ലോക്കില്‍ കൃത്യം 09.11. തൊട്ടുപിന്നാലെ കുഞ്ഞിന്റെ ഭാരം നോക്കിയപ്പോള്‍ വീണ്ടും അമ്പരപ്പ്.

തന്റെ 35 വര്‍ഷത്തെ സേവനത്തിനിടയില്‍ ആദ്യമായാണ് തീയ്യതിയും സമയവും ഭാരവുമെല്ലാം ഒന്നായിവന്ന ഒരു കുഞ്ഞിന്റെ ജനനത്തിന് സാക്ഷിയാകുന്നതെന്ന് ആശുപത്രിയിലെ സ്ത്രീകളുടെ വിഭാഗം മേധാവി റേച്ചല്‍ ലോഫ്ലിന്റെ ബിബിസിയോട് പ്രതികരിച്ചു.

മകളുടെ ജനനത്തിലെ പ്രത്യേകതകള്‍ ശരിക്കും അമ്പരിപ്പിക്കുന്നതാണെന്നും, ഒരു ദുരന്തത്തിന്റെ ഓര്‍മ്മദിവസം ചില സന്തോഷങ്ങള്‍ കണ്ടെത്താന്‍ പ്രചോദിപ്പിക്കുന്നതാണ് ഇതെന്നും ക്രിസ്റ്റിനയുടെ പിതാവ് ജസ്റ്റിന്‍ ബ്രൗണ്‍ പറഞ്ഞു.

Exit mobile version