ഇന്ത്യൻ സൈന്യത്തിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം പാകിസ്താൻ സൈനികർ നീക്കിയത് വെള്ളക്കൊടി വീശി; ദൃശ്യങ്ങൾ പുറത്ത്

മൃതദേഹങ്ങൾ വെള്ളക്കൊടി വീശി എടുത്തുകൊണ്ടുപോകുന്ന വീഡിയോ പുറത്ത്.

ശ്രീനഗർ: ഇന്ത്യൻ സൈനികരുടെ വെടിയേറ്റ് മരിച്ചുവീണ പാകിസ്താൻ സൈനികരുടെ മൃതദേഹം നീക്കിയത് വെള്ളക്കൊടി വീശി കാണിച്ച ശേഷം. പാക് സൈനികർ മൃതദേഹങ്ങൾ വെള്ളക്കൊടി വീശി എടുത്തുകൊണ്ടുപോകുന്ന വീഡിയോ പുറത്ത്.

എഎൻഐ ആണ് വീഡിയോ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം പാക് അധീന കാശ്മീരിലെ ഹാജിപൂർ സെക്ടറിൽ നടന്ന വെടിവെപ്പിൽ പാകിസ്താന്റെ രണ്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹം തിരികെ കൊണ്ടുപോകാൻ വേണ്ടിയായിരുന്നു സൈന്യം എത്തിയത്.

വെടിവെപ്പ് നടത്തിക്കൊണ്ട് തന്നെ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം എടുത്തുകൊണ്ടുപോകാൻ പാക് സൈന്യം ശ്രമിച്ചിരുന്നു. എങ്കിലും ഇതിനിടെയുണ്ടായ വെടിവെപ്പിൽ ഒരു സൈനികൻ കൂടി കൊല്ലപ്പെടുകയായിരുന്നു. തുടർന്നാണ് വെള്ള കൊടി വീശി കാണിച്ച് മൃതദേഹങ്ങൾ കൊണ്ടുപോകാൻ പാക് സൈനികർ എത്തിയത്.

സെപ്റ്റംബർ 10, 11 ദിവസങ്ങളിലായിട്ടായിരുന്നു അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടുള്ള സൈന്യത്തിന്റെ ആക്രമണം. പാകിസ്താൻ സൈന്യത്തിലെ ഗുലാം റസൂൽ ആണ് കൊല്ലപ്പെട്ടത്.

Exit mobile version