മോസ്കോ: ‘കൂണ് പറിച്ചിട്ടു വരാം, 10 മിനിറ്റിനുള്ളില്‍ വന്നില്ലെങ്കില്‍ കരടി പിടിച്ചുവെന്ന് കരുതിക്കോളൂ’ അലക്സാണ്ടര്‍ കൊര്ണവെയ് എന്ന 66കാരന് ഭാര്യയോട് പറഞ്ഞത് ഇപ്രകാരമായിരുന്നു. എന്നാല്‍ ആ വാക്കുകള്‍ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. അലക്സാണ്ടറിനെ കരടി പിടിച്ചു. അതിന്റെ നടുക്കത്തിലാണ് ഇപ്പോള്‍ ഭാര്യ. ആദ്യം തമാശയാണെന്നാണ് ധരിച്ചത്, എന്നാല്‍ ശേഷം സംഭവം സത്യമാണെന്ന് മനസിലാവുകയായിരുന്നു.
കിഴക്കന്‍ മോസ്കോയിലെ സുലുക്ക് എന്ന വനാതിര്‍ത്തിയിലുള്ള ഗ്രാമത്തിലാണ് സംഭവം. അലക്സാണ്ടറുടെ ശരീരഭാഗങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കരടി കടിച്ചുപറിച്ചു. ഗ്രാമവാസികള്‍ നിലവിളി കേട്ട് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കരടി കടിക്കാത്ത ഒരു ഭാഗം പോലും ശരീരത്തില്‍ ഇല്ല.
അത്രയും ഭീകരമായിരുന്നു ആക്രമണം. സുലുക്കില് ഇന്നുവരെ ആരെയും കരടി ആക്രമിച്ചിട്ടില്ലെന്നാണ് ഗ്രാമവാസികളുടെ ഓര്‍മ്മ. അലക്സാണ്ടറെ ആക്രമിച്ച കരടിയെ നാട്ടുകാര്‍ പിന്നീട് വേട്ടയാടി കൊലപ്പെടുത്തുകയും ചെയ്തു.