‘പുന്നമട പൂങ്കായല്‍ ചന്തമുള്ള പെണ്ണായേ’; നെഹ്രു ട്രോഫി വെള്ളംകളിയുടെ ആവേശവുമായി സച്ചിന്‍ വാര്യരുടെ പാട്ട്

ആലപ്പുഴ: കേരളക്കര ആവേശത്തോടെ കാത്തിരിക്കുന്ന നെഹ്രു ട്രോഫി വെള്ളംകളിക്ക് ഇനി രണ്ടാഴ്ചകള്‍ മാത്രം. ഓഗസ്റ്റ് പത്തിനാണ് വെള്ളംകളി. പുന്നമടക്കായലില്‍ ചുണ്ടനും ഇരുട്ടുകുത്തിയും ഓടിയും വെപ്പുമൊക്കെ മത്സരത്തിനായി ഇറങ്ങും മുമ്പ് വെള്ളംകളിയുടെ ആവേശവുമായി നെഹ്രു ട്രോഫിയുടെ ഔദ്യോഗിക ഗാനം പുറത്തുവിട്ടു.

‘പുന്നമട പൂങ്കായല്‍ ചന്തമുള്ള പെണ്ണായേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് യുവ പിന്നണി ഗായകന്‍ സച്ചിന്‍ വാര്യരും ജോസി ആലപ്പുഴയും ചേര്‍ന്നാണ്. ജോസി ആലപ്പുഴയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ബികെ ഹരിനാരായണന്റേതാണ് വരികള്‍. വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് തേജസ് സതീശന്‍ ആണ്. ഗാനത്തിന് ‘ആവേശം’ എന്നാണ് പേരിട്ടിരിക്കുന്നത്.

Exit mobile version