വെള്ളം വറ്റിയ കിണറ്റില്‍ എട്ടോളം പഴക്കമില്ലാത്ത ബൈക്കുകള്‍; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

തെങ്ങുകള്‍ നനയ്ക്കുന്നതിന് ഉപയോഗിക്കുന്ന കിണറ്റിലാണ് ബൈക്കുകള്‍ കണ്ടെത്തിയത്

കൊല്ലം: വെള്ളം വറ്റിയ കിണറ്റില്‍ നടത്തിയ പരിശോധനയില്‍ ഉടമ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. എട്ടോളം ബൈക്കുകളാണ് കിണറ്റില്‍ നിന്നും കണ്ടെത്തിയത്. ചെങ്കോട്ട പെരിയപിളൈള വളസിയിലാണ് സംഭവം. ബൈക്കുകള്‍ കരയ്ക്കു കയറ്റിയ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

തെങ്ങുകള്‍ നനയ്ക്കുന്നതിന് വെള്ളമെടുക്കുന്ന കിണറ്റിലാണ് ബൈക്കുകള്‍ കണ്ടെത്തിയത്. റോഡരികിലുളള കിണറ്റില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് തോട്ടം. അടുത്തിടെ കിണറ്റില്‍ വെള്ളം കുറഞ്ഞത് പരിശോധിച്ചപ്പോഴാണ് അധികം പഴക്കമില്ലാത്ത ബൈക്കുകള്‍ കണ്ടെത്തിയത്.

സ്ഥല ഉടമ ഉടന്‍ തന്നെ വിവരം ചെങ്കോട്ട പൊലീസിനെ അറിയിച്ചു. പൊലീസെത്തി ബൈക്കുകള്‍ കരയ്ക്ക് കയറ്റി പരിശോധിച്ചു. ബൈക്കുകളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഉടമകളെ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. സംഭവത്തില്‍ നാട്ടുകാര്‍ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.

Exit mobile version