കുസാറ്റ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: കൊച്ചി കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് അരകിണറിലെ ഐഷാസില്‍ ഉമ്മര്‍കോയയുടെ മകന്‍ അഖില്‍ ആണ് മരിച്ചത്.

കുഴഞ്ഞുവീണയുടനെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version