ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ കവര്‍ച്ച: മുഖ്യപ്രതി പിടിയില്‍, കൂട്ടാളികള്‍ക്കായി അന്വേഷണം തുടരുന്നു

പത്തനംതിട്ട: നഗരമധ്യത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് നാലുകിലോ സ്വര്‍ണവും പതിമൂന്നുലക്ഷം രൂപയും കവര്‍ച്ച നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ജ്വല്ലറി ജീവനക്കാരന്‍ അക്ഷയ് പട്ടേലാണ് പിടിയിലായത്.

മഹാരാഷ്ട്ര സ്വദേശിയായ ഇയാള്‍ കോഴഞ്ചേരിക്ക് സമീപത്ത് വെച്ചാണ് പിടിയിലായത്. രണ്ടാഴ്ച മുന്‍പാണ് ഇയാള്‍ ജ്വല്ലറിയില്‍ ജോലിക്ക് കയറിയത്. പ്രതിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. സംഘത്തിലുള്ള മറ്റുള്ളവര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

വൈകിട്ട് അഞ്ചരയോടെയാണ് നഗരത്തിലെ മുത്താരമ്മന്‍ കോവിലിന് സമീപമുള്ള കൃഷ്ണ ജ്വല്ലേഴ്‌സില്‍ മോഷണം നടന്നത്. നാല് കിലോ സ്വര്‍ണവും 13 ലക്ഷം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. കവര്‍ച്ചക്കിടെ ഒരു ജീവനക്കാരന് പരുക്കേറ്റു. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

Exit mobile version