ഗള്‍ഫ് മലയാളികളുടെ വിശേഷങ്ങള്‍ കേരളീയരിലെത്തിച്ച് വ്യക്തിത്വം: പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

കൊച്ചി: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഫാറൂഖ് ലുഖ്മാന്റെ(80) നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി. സൗദി അറേബ്യയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം നൂസ് പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു.

ഗള്‍ഫില്‍ നിന്നും ആദ്യമായി ഒരു സമ്പൂര്‍ണ്ണ മലയാള ദിനപത്രം ആരംഭിക്കാന്‍ നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു ലുഖ്മാന്‍. അറബ് ന്യൂസിന്റെ പ്രഥമ മാനേജിങ് എഡിറ്ററും മുഖ്യ പത്രാധിപരുമായിരുന്നു അദ്ദേഹം. ഗള്‍ഫ് മലയാളികളുടെ വിശേഷങ്ങള്‍ കേരളീയരിലെത്തിക്കാനും അദ്ദേഹത്തിനായെന്നും മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ കുറിച്ചു.

അസുഖബാധയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. പാരമ്പര്യമായി പത്രം ഉടമകളും പ്രസാധകരുമായ കുടുംബത്തില്‍നിന്നാണ് ഫാറൂഖ് ലുഖ്മാനും മാധ്യമപ്രവര്‍ത്തകനായത്. സ്‌കൂള്‍ വിദ്യാഭ്യാസം. ബോംബെ സെന്റ് സേവ്യേഴ്സ് കോളേജില്‍ നിന്ന് ബിരുദവും അമേരിക്കയിലെ കൊളംബിയാ സര്‍വകലാശാലയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

അറബി ദിനപത്രമായ ഫതഉല്‍ ജസീറയുടേയും ഇംഗ്ലീഷ് വാരികയായ ഏദന്‍ ക്രോണിക്കിളിന്റെയും എഡിറ്ററായിരുന്നു. ഇതിനിടെ ഡെയ്ലി മെയില്‍, ഫൈനാന്‍ഷ്വന്‍ ടൈംസ്, ന്യൂയോര്‍ക്ക് ടൈംസ്, ന്യൂസ് വീക്ക് എന്നിവയുടെ ലേഖകനായും പ്രവര്‍ത്തിച്ചു. നിരവധി പത്ര സ്ഥാപനങ്ങളില്‍ സേവനം അനുഷ്ടിച്ച അദ്ദേഹം 1975ല്‍ അറബ് ന്യൂസിന്റെ പ്രഥമ മാനേജിങ് എഡിറ്ററായി ചുമതലയേല്‍ക്കുകയും ചെയ്തു.

Exit mobile version