കനത്ത സുരക്ഷ, നവകേരള സദസ് ഇന്നും തൃശൂരില്‍

തൃശൂര്‍: ഇന്നും നവകേരള സദസ് തൃശൂര്‍ ജില്ലയില്‍ തുടരും. ഡിസംബര്‍ ഏഴ് വരെയാണ് തൃശൂര്‍ ജില്ലയില്‍ പര്യടനം നടക്കുക. കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ന് മണലൂര്‍ മണ്ഡലത്തിലാണ് ആദ്യ പരിപാടി നടക്കുക.. തുടര്‍ന്ന് നാട്ടിക, ഒല്ലൂര്‍, തൃശൂര്‍ മണ്ഡലങ്ങളിലും നവകേരള സദസുമായി മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തും.

also read: മകനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ തെറിച്ച് റോഡിലേക്ക് വീണു, 57കാരിക്ക് ദാരുണാന്ത്യം

തൃശൂര്‍ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും സംഘവും ഈ മാസം ഏഴുവരെ പര്യടനം നടത്തും. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്താണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം, ഗുരുവായൂര്‍ നിയോജക മണ്ഡലങ്ങളിലാണ് ‘നവകേരള സദസ്സു’കള്‍ നടന്നത്.

Exit mobile version