കൂര്‍ക്ക പായ്ക്കറ്റിനുള്ളില്‍ വിഷപ്പാമ്പ്..! അബുദാബിയിലേക്കുള്ള യാത്ര മുടങ്ങി

കൊച്ചി: അബുദാബിയിലേക്കുള്ള യാത്ര മുടക്കി വിഷപ്പാമ്പ്. ഇന്നലെ രാത്രിയാണ് വിമാനത്താവളത്തില്‍ എല്ലാവരേയും ഭീതിയിലാക്കി പാമ്പിന്റെ വിളയാട്ടം അരങ്ങേറിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ അബുദാബിയിലേക്കു പോകാനെത്തിയ പാലക്കാട് സ്വദേശി സുനില്‍ കാട്ടാക്കളത്തിന്റെ യാത്രയാണു പാമ്പ് മുടങ്ങിയത്.

അവധിക്കു നാട്ടിലെത്തി മടങ്ങിയ സുനില്‍ നാട്ടിന്‍പുറത്തെ കൃഷിയിടത്തില്‍ നിന്നു നേരിട്ടു വാങ്ങിയതാണ് കൂര്‍ക്ക. പായ്ക്കറ്റിലാക്കിയാണ് 2 കിലോഗ്രാം കൂര്‍ക്ക സുനിലിന് കൃഷിക്കാരന്‍ നല്‍കിയത്. സുനില്‍ വീട്ടിലെത്തി ഇതു മറ്റൊരു പായ്ക്കറ്റില്‍ കൂടി പൊതിഞ്ഞ് ഹാന്‍ഡ് ബാഗില്‍ വച്ചാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്.

എന്നാല്‍ സിഐഎസ്എഫിന്റെ സുരക്ഷാ പരിശോധനകള്‍ക്കിടെ ഹാന്‍ഡ് ബാഗ് പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്നു വിഷപ്പാമ്പ് പുറത്തേക്കു ചാടുകയായിരുന്നു. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പാമ്പിനെ തല്ലിക്കൊന്നു.

Exit mobile version