നാശം വിതച്ച് കാലവര്‍ഷം; മഴക്കെടുതിയില്‍ ക്യാമ്പുകളിലേക്കെത്തുന്നവുടെ എണ്ണം വര്‍ധിക്കുന്നു

തീരങ്ങളില്‍ കടലാക്രമണമുണ്ടാകുമെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു

ഇടുക്കി: സംസ്ഥാനത്ത് മഴ കനത്തതോടെ നിരവധി വീടുകള്‍ക്ക് വന്‍ നാശം. മഴക്കെടുതിയില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും 34 വീടുകള്‍ ഭാഗികമായും തകര്‍ന്നു. നിരവധി കൃഷിയിടങ്ങള്‍ നശിച്ചു. 17 ദുരിതാശ്വാസ ക്യാംപുകളിലായി 1142 പേര്‍ കഴിയുന്നുണ്ട്.

മൂന്നാറിലും കുളമാവിലും മണ്ണിടിച്ചിലില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വരും ദിവസങ്ങളിവും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളത്തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. തീരങ്ങളില്‍ കടലാക്രമണമുണ്ടാകുമെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. വിവിധ ജില്ലകളില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version