‘ നാളെ അവധി തന്നാല്‍ സാറിനു പുണ്യം കിട്ടും; സാറിന്റെ പേരില്‍ ഒരു ശത്രുസംഹാരം നടത്താം’ ! കളക്ടറുടെ പേജുകളില്‍ കമന്റുകളുടെ പ്രവാഹം

മഴയുടെ ആശങ്ക കുറെ പേര്‍ പങ്കുവെയ്ക്കുമ്പോള്‍ മറ്റു ചിലര്‍ അവധി ലഭിക്കാനുള്ള സൂത്രപ്പണിയുമായും ഇറങ്ങിയിട്ടുണ്ട്.

കൊച്ചി: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന അപേക്ഷയുമായി നിരവധി പേരാണ് ഓരോ ജില്ലകളിലെയും കളക്ടര്‍മാരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളില്‍ കമന്റുകള്‍ ഇടുന്നത്.

‘പുറത്ത് ഇറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. നല്ല മഴയാണ് സാറെ. അവധി പ്രഖ്യാപിക്കാന്‍ സാധിക്കൂമോ…” എന്നിങ്ങനെ നിറയുന്നു കമന്റുകള്‍. മഴയുടെ ആശങ്ക കുറെ പേര്‍ പങ്കുവെയ്ക്കുമ്പോള്‍ മറ്റു ചിലര്‍ അവധി ലഭിക്കാനുള്ള സൂത്രപ്പണിയുമായും ഇറങ്ങിയിട്ടുണ്ട്.

അതേസമയം, പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി വാട്‌സ്ആപ്പില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ജില്ലയില്‍ അവധി പ്രഖ്യാപിച്ചിട്ടില്ലെന്നും തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുകയാണ് പത്തനംത്തിട്ട ജില്ലാ കളക്ടര്‍.

എന്റെ പൊന്നു സാറേ കണ്ണൂര്‍ മാത്രേ മഴ ഉള്ളോ… അവിടെ അവധി കൊടുത്താലോ… എറണാകുളത്തു പെയ്യുന്നത് മഴ അല്ലേ എന്നാണ് ഒരാളുടെ ചോദ്യം. കുട്ടികളെ കനത്ത മഴയില്‍ സ്‌കൂളില്‍ അയക്കാന്‍ ഭയപ്പെടുന്ന രക്ഷിതാക്കളുടെ അഭ്യര്‍ത്ഥനയും നിരവധിയാണ്.

Exit mobile version