മൂന്നാം ഘട്ടത്തിലേയ്ക്ക് കടന്ന് കൊച്ചി മെട്രോ; തൈക്കുടം വരെ ട്രയല്‍ റണ്‍ നടന്നു

മഹാരാജാസ് മുതല്‍ തൈക്കൂടം വരെ ഒന്നരകിലോമീറ്റര്‍ ദൂരത്തിലാണ് ട്രയല്‍ റണ്‍നടത്തിയത്.

കൊച്ചി: കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് ഇനി പമ്പള്ളി നഗറിലേയ്ക്ക്. മൂന്നാം ഘട്ടത്തില്‍ സര്‍വീസ് നീട്ടുന്നതിന്റെ ഭാഗമായി ഞായറാഴ്ച ട്രയല്‍ റണ്‍ നടത്തി. തൈക്കുടം വരെയാണ് ട്രയല്‍ റണ്‍ നടത്തിയത്. വൈകാതെ സര്‍വീസ് നടത്താനാകും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

മഹാരാജാസ് മുതല്‍ തൈക്കൂടം വരെ ഒന്നരകിലോമീറ്റര്‍ ദൂരത്തിലാണ് ട്രയല്‍ റണ്‍നടത്തിയത്. കോച്ചുകളില്‍ യാത്രക്കാരുടെ ഭാരം കണക്കാക്കി അതിന് ആനുപാതികമായി മണല്‍ച്ചാക്ക് നിറച്ചാണ് ട്രയല്‍ റണ്‍ നടത്തിയത്. നിലവില്‍ മെട്രോ സര്‍വീസ് ഉള്ളത് മഹാരാജാസ് വരെയാണ്.

ട്രയല്‍ റണ്‍ വരും ഇനിയും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് മാസത്തിനുള്ളില്‍ പനമ്പള്ളി നഗര്‍ വരെ നീട്ടാനാണ് തീരുമാനം. നേരത്തെ ജൂണ്‍ മാസത്തോടെ തൈക്കൂടം വരെ നീട്ടാമെന്നാണ് കെഎംആര്‍എല്‍ കണക്കുകൂട്ടിയത്.

Exit mobile version