വിനോദയാത്രയ്ക്കായി എത്തി; പെരിയാറിൽ കുളിക്കാനിറങ്ങിയ കൊച്ചി മെട്രോ ജീവനക്കാരൻ മുങ്ങി മരിച്ചു

കോതമംഗലം: കൊച്ചി മെട്രോ ഓപ്പറേഷൻ വിഭാഗം ജീവനക്കാരൻ പെരിയാറിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കണ്ണൂർ ഏഴിമല കരിമ്പാനിൽ ജോണിന്റെ മകൻ ടോണി ജോണാണ് (37) മരിച്ചത്. കോതമംഗലത്തിന് സമീപം വേട്ടാംപാറ ഭാഗത്ത് പെരിയാറിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു യുവാവ്.

കൊച്ചി മെട്രോ ഓപ്പറേഷൻ വിഭാഗം ജീവനക്കാരനാണ് ടോണി. വട്ടാംപാറ പമ്പ് ഹൗസിന് സമീപം അയ്യപ്പൻകടവിൽ ഞായറാഴ്ച വൈകീട്ട് 3.15 ഓടെയാണ് അപകടമുണ്ടായത്. കൊച്ചി മെട്രോയിലെ ജീവനക്കാരായ അഞ്ചംഗ സംഘം ഇവിടെ വിനോദയാത്രക്കെത്തിയതായിരുന്നു.

ഇതിനിടെ സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ ടോണി നീന്തുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. മുങ്ങിത്താഴ്ന്ന ടോണിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആഴമുള്ള ഭാഗത്തേക്ക് മുങ്ങിപ്പോവുകയായിരുന്നു.

ALSO READ- കടലില്‍ മുങ്ങി പ്രാര്‍ത്ഥിച്ച് ദ്വാരകക്ഷേത്ര ദര്‍ശനം നടത്തി. പ്രധാനമന്ത്രി, ഏറെ ദിവ്യമായി അനുഭവപ്പെട്ടുവെന്ന് കുറിപ്പ്

പുഴയിൽ താഴ്ചയുള്ള ഭാഗത്താണ് ടോണി മുങ്ങിപ്പോയത്. അഗ്നി രക്ഷാസേന സ്‌കൂബ ടീം രണ്ട് മണിക്കൂറോളം പുഴയിൽ തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. ടോണിയെ കാണാതായ ഭാഗത്തുനിന്ന് അര കിലോമീറ്റർ മാറി പുഴയിലെ പൊട്ടവഞ്ചി ഭാഗത്തുനിന്നും 5.45 ഓടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

Exit mobile version