കൊച്ചി മെട്രോ തൃപ്പുണിത്തുറയിലേക്ക്; ഫ്‌ളാഗ് ഓഫ്‌ചെയ്ത് പ്രധാനമന്ത്രി

രാവിലെ പത്തിന് കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി പ്രധാനമന്ത്രി മെട്രോ ഫ്‌ലാഗ് ഓഫ് ചെയ്തു.

കൊച്ചി: കൊച്ചി മെട്രോ സര്‍വ്വീസ് തൂപ്പൂണിത്തുറ വരെ നീട്ടി. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് നാടിന് സമര്‍പ്പിച്ചു. രാവിലെ പത്തിന് കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി പ്രധാനമന്ത്രി മെട്രോ ഫ്‌ലാഗ് ഓഫ് ചെയ്തു. ഇതോടെ തൃപ്പൂണിത്തുറയില്‍ നിന്നും കൊച്ചി നഗരത്തിലേക്കുള്ള യാത്ര ഇനി സുഗമമാകും.

ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റര്‍ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയായത്. ആകെ ചെലവ് 7377 കോടി രൂപയാണ്.

ALSO READ വിവാഹ വാര്‍ഷികത്തിന് സമ്മാനം നല്‍കാന്‍ മറന്നു, കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ കുത്തിപരിക്കേല്‍പ്പിച്ചു

ഉദ്ഘാടനശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിന്‍ ആലുവയിലേക്ക് പുറപ്പെട്ടു. ആദ്യ ട്രെയിന്‍ പുറപ്പെട്ടതിന് ശേഷം പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസ് ആരംഭിച്ചു.

Exit mobile version