ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്ക്

വത്സന്‍ തില്ലങ്കേരി സഞ്ചരിച്ച വാഹനം തലശ്ശേരി ആറാം മൈലില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു

തലശ്ശേരി: ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്ക്. അപകടത്തില്‍ വത്സന്‍ തില്ലങ്കേരിക്കും കൂടാതെ ഗണ്‍മാന്‍ അരുണിനും പരിക്കേറ്റു. വത്സന്‍ തില്ലങ്കേരി സഞ്ചരിച്ച വാഹനം തലശ്ശേരി ആറാം മൈലില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം.

കൊല്ലത്തെ പരിപാടിയില്‍ പങ്കെടുക്കാനായി രാവിലെ വീട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. തില്ലങ്കേരി സഞ്ചരിച്ച വാഹനം ഹൈവേയില്‍ തലകീഴായി മറിയുകയായിരുന്നു.

ഇരുവരെയും തലശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ് റോഡില്‍ കിടന്ന തില്ലങ്കേരിയെയും കൂട്ടരെയം ഹൈവേ പോലീസ് പട്രോള്‍ സംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.

Exit mobile version