‘വത്സേട്ടന്‍ എന്തൊരു നല്ല മനുഷ്യന്‍’; ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിയെ കണ്ടുമുട്ടിയ സന്തോഷത്തില്‍ മതിമറന്ന് ഉണ്ണിമുകുന്ദന്‍, ‘അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പിച്ചു’ എന്ന് കമന്റുകള്‍

എന്തൊരു നല്ല മനുഷ്യനാണ് വത്സേട്ടന്‍ എന്ന് ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ മാളികപ്പുറത്തിന്റെ കോഴിക്കോട്/കണ്ണൂര്‍ പ്രൊമോഷണല്‍ ട്രിപ്പിനിടെയാണ് വത്സന്‍ തില്ലങ്കേരിയെ കണ്ടുമുട്ടിയതെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.

ഇന്‍സ്റ്റഗ്രാമിലാണ് ഉണ്ണിമുകുന്ദന്‍ വത്സന്‍ തില്ലങ്കേരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ‘മാളികപ്പുറം’ സിനിമയുടെ കോഴിക്കോട്/കണ്ണൂര്‍ പ്രൊമോഷണല്‍ ട്രിപ്പിനിടെ വത്സന്‍ തില്ലങ്കേരി ചേട്ടനെ കണ്ടുമുട്ടി, എന്ത് നല്ല മനുഷ്യന്‍. കണ്ണൂരിലെയും കോഴിക്കോട്ടെയും നല്ല ഭക്ഷണമാണ്, ഞങ്ങളുടെ സിനിമ കേരളത്തിലുടനീളം വളരെയധികം ഇഷ്ടപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു” എന്ന് താരം കുറിച്ചു.

also read: തോന്നിയതുപോലെ വിളിച്ചുപറയരുത്! വാഹനത്തിന്റെ മൈലേജ് പെരുപ്പിച്ച് കാണിച്ചു, അമേരിക്കന്‍ കാര്‍ കമ്പനിക്ക് കോടികളുടെ പിഴ

”വളരെ സന്തോഷം. വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ ഒട്ടാകെയും പുറത്തും റിലീസ് ചെയ്യും. മറ്റ് ഭാഷാ പതിപ്പുകള്‍ ഉടന്‍ പുറത്തിറങ്ങും. വളരെ നന്ദി.’, എന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

also read: ‘കാശ്മീരിൽ നിന്നുള്ള മിഠായി ഉണ്ട്, എത്തിക്കാം’ പിണക്കം തീർത്ത് പുഞ്ചിരിയോടെ ഗവർണറും മുഖ്യമന്ത്രിയും, മഞ്ഞുരുക്കം

‘നിങ്ങള്‍ പുലിയാണ് മലയാള സിനിമയില്‍ സുരേഷ് ചേട്ടനും ഉണ്ണിക്കും ഉള്ള നട്ടെല്ല് വേറെ ഒരുത്തനുമില്ല’, ‘ചാണകം’, ‘അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പിച്ച്’, എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.

Exit mobile version