ആര്‍എസ്എസുകാരും പൗരന്മാരാണ്; അവര്‍ക്ക് അറിയാന്‍ പാടില്ലാത്ത എന്തുകാര്യമാണ് പോലീസ് ചോര്‍ത്തിയത്; ആര്‍എസ്എസ് വേദിയില്‍ ജേക്കബ് തോമസ്

കൊച്ചി: ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ ആര്‍എസ്എസ് വേദിയില്‍ സജീവമായി മുന്‍ഡിജിപി ജേക്കബ് തോമസ് ഐപിഎസ്. കൊച്ചിയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിക്കാനും വേദി ഉപയോഗപ്പെടുത്തി.

ശബരിമല വിഷയത്തില്‍ ജനങ്ങള്‍ അറിയാന്‍ പാടില്ലാത്ത എന്തുകാര്യമാണ് പോലീസുകാര്‍ ചോര്‍ത്തി നല്‍കിയതെന്ന് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ കൂടിയായ ജേക്കബ് തോമസ് ചോദിച്ചു. ആര്‍എസ്എസുകാരും ഇന്ത്യന്‍ പൗരന്‍മാരാണ്. പോലീസുകാര്‍ ശബരിമലയിലെ സമരക്കാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം.

കൊച്ചിയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച ഗുരുപൂജയിലാണ് ജേക്കബ് തോമസിന്റെ പ്രതികരണമുണ്ടായത്. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും ചടങ്ങിനെത്തിയിരുന്നു.

Exit mobile version