മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ഐഎന്‍ടിയുസി യുവനേതാവിനെ ശിക്ഷിച്ച് കോടതി

മൂലമറ്റം: ശബരിമല വിഷയം വിവാദമായി കത്തിക്കൊണ്ടിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിക്കുന്ന തരത്തില്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം നടത്തിയ ഐഎന്‍ടിയുസി നേതാവിന് കോടതി ശിക്ഷ വിധിച്ചു. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് വിവാദ പോസ്റ്റിട്ട ഐഎന്‍ടിയുസി യുവനേതാവിന് ഒരുദിവസത്തെ തടവും പിഴയുമാണ് കോടതി വിധിച്ചത്.

ഡിവൈഎഫ്‌ഐ മൂലമറ്റം ബ്ലോക്ക് പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് മൂലമറ്റം സ്വദേശി ബിപിന്‍ ഈട്ടിക്കാനെ കോടതി ശിക്ഷിച്ചത്. 5000 രൂപ പിഴയും ഒരുദിവസത്തെ തടവുമാണ് കോടതി വിധിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വികൃതമായി ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതു സംബന്ധിച്ച് സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ഡിവൈഎഫ്‌ഐ നേതാവ് പരാതി നല്‍കിയിരുന്നത്.

Exit mobile version