മുക്കം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം; പോലീസ് ലാത്തി വീശി

കോഴിക്കോട്ടെ മുക്കം സഹകരണ ബാങ്ക് മുപ്പത് വര്‍ഷമായി ഭരിക്കുന്നത് യുഡിഎഫാണ്

കോഴിക്കോട്: കോഴിക്കോട്ട് മുക്കം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടക്കുന്നുവെന്ന് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ പരസ്പരം ആരോപിക്കുകയായിരുന്നു. വാക്കേറ്റം സംഘര്‍ഷത്തിലേക്ക് എത്തിയതോടെ പോലീസ് ലാത്തി വീശി.

കോഴിക്കോട്ടെ മുക്കം സഹകരണ ബാങ്ക് മുപ്പത് വര്‍ഷമായി ഭരിക്കുന്നത് യുഡിഎഫാണ് . രാവിലെ എട്ടു മണിക്ക് തുടങ്ങിയ തെരഞ്ഞെടുപ്പ് ഇന്ന് വൈകിട്ട് അഞ്ചുമണിവരെയായിരുന്നു നടക്കുക. ഫലം ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഫലം പ്രഖ്യാപിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വന്‍പോലീസ് സന്നാഹം സ്ഥലത്തുണ്ട്.

Exit mobile version