ബിഗ് ന്യൂസിന്റെ ഏകദിന സെമിനാര്‍; രജിസ്റ്റര്‍ ചെയ്യാന്‍ ഇനി രണ്ട് നാള്‍ കൂടി മാത്രം

തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ വെച്ചാണ് ക്യാംപ് നടക്കുന്നത്.

തൃശ്ശൂര്‍: തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസും ബിഗ് ന്യൂസും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ക്യാംപില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാന്‍ ഇനി രണ്ടു നാള്‍ മാത്രം. 15-ാം തീയതിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ജേര്‍ണലിസം പഠിക്കുന്നവര്‍ക്കും, പഠിച്ച് ഇറങ്ങിയവര്‍ക്കും ഇതുവഴി മികച്ച അവസരമാണ് ലഭിക്കുന്നത്. ജൂലൈ 20ന് രാവിലെ ഒമ്പത് മണിയോടെ ക്യാംപ് ആരംഭിക്കും. മീഡിയ രംഗത്ത് നിന്നുള്ള പ്രമുഖരാണ് ക്യാംപില്‍ എത്തിച്ചേരുന്നതും, വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം സെമിനാറുകളും നടത്തുന്നത്.

തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ വെച്ചാണ് ക്യാംപ് നടക്കുന്നത്. സീനിയര്‍ ജേര്‍ണലിസ്റ്റ് ശ്രീജിത്ത് ദിവാകരനും, മീഡിയ എഡ്യുകേറ്റര്‍ ഫേവര്‍ ഫ്രാന്‍സിസും, രേഖാ മേനോനുമാണ് ക്ലാസ്സുകള്‍ എടുക്കുന്നത്. ശ്രീജിത്ത് ദിവാകരന്‍ ‘എത്തിക്കലി ഓണ്‍ലൈന്‍’ എന്ന വിഷയത്തിലും, ഫേവര്‍ ഫ്രാന്‍സിസ് ‘ഡിജിറ്റല്‍ മീഡിയ ബീറ്റ്‌സ് അണ്‍എംപ്ലോയ്‌മെന്റ്’ എന്ന വിഷയത്തിലും, രേഖാ മേനോന്‍ ‘ബൂണ്‍സ് ആന്റ് ബേന്‍സ് ഓഫ് മീഡിയ വേള്‍ഡ്’ എന്ന വിഷയത്തിലും ക്ലാസ്സുകള്‍ എടുക്കും.

ദൃശ്യമാധ്യമങ്ങളിലും ഓണ്‍ലൈന്‍ രംഗത്തും പ്രവര്‍ത്തി പരിചയമുള്ള സീനിയര്‍ ജേര്‍ണലിസ്റ്റാണ് ശ്രീജിത്ത് ദിവാകരന്‍. അതുകൊണ്ട് തന്നെ വിഷയം വിദ്യാര്‍ത്ഥികളില്‍ ലളിതമായി എത്തിക്കുവാന്‍ സാധിക്കും എന്നതില്‍ സംശയമില്ല. രാവിലെ 9.30യോടെ ആരംഭിക്കുന്ന ആദ്യ സെഷന്‍ 11 മണി വരെയാണ്.

ശേഷം 11 മുതല്‍ 12.45 വരെയുള്ള രണ്ടാം സെഷന്‍ കൈകാര്യം ചെയ്യുന്നത് പരസ്യ ചിത്രം ചെയ്യുന്നതില്‍ മികവ് തെളിയിച്ച ആഡ് ഫിലിം മേക്കര്‍ ഫേവര്‍ ഫ്രാന്‍സിസ് ആണ്. ‘ഡിജിറ്റല്‍ മീഡിയ ബീറ്റ്സ് അണ്‍എംപ്ലോയ്മെന്റ്’ എന്ന വിഷയത്തിലാണ് അദ്ദേഹം പ്രബന്ധം അവതരിപ്പിക്കുക. സോഷ്യല്‍മീഡിയയുടെ കടന്നു വരവോടെ തൊഴിലില്ലായ്മയില്‍ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. സ്വന്തമായും മറ്റും ചാനലുകളും മറ്റും ആരംഭിച്ച് വരുമാനം കണ്ടെത്തുന്നവരും കുറവല്ല. ഈ ലോകത്തെ കുറിച്ച് മനഃപാഠം ആക്കിയ വ്യക്തി കൂടിയാണ് അദ്ദേഹം. സോഷ്യല്‍മീഡിയയുടെ അവസരങ്ങള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക് പകരുവാനും കൂടിയുള്ള അവസരം കൂടിയാണ് ഈ സെമിനാര്‍ സെഷന്‍.

പിന്നീട്, ഉച്ചയ്ക്ക് ശേഷമുള്ള സെഷന്‍ മാധ്യമ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന രേഖ മേനോന്‍ ആണ്. അഭിമുഖങ്ങളും മറ്റും ചെയ്യുന്നതില്‍ രേഖയെ കടത്തി വെല്ലാന്‍ തന്നെ ആരും ഉണ്ടാകില്ല എന്ന് എടുത്ത് പറയേണ്ടതായി വരും. രേഖയെ അറിയാത്തവര്‍ തന്നെ ചുരുക്കമായിരിക്കും. ഒരു വ്യക്തിയെ അഭിമുഖത്തിനായി വിളിച്ചാല്‍ ആ വ്യക്തിയെ പഠിച്ച ശേഷം ക്യാമറയ്ക്ക് മുമ്പില്‍ ഇരിക്കുന്ന പ്രതിഭ. ഇനിയുമുണ്ട് ഇവര്‍ക്കുള്ള വിശേഷണങ്ങള്‍. മാധ്യമ രംഗത്ത് മാത്രമല്ല സോഷ്യല്‍മീഡിയയെ കുറിച്ചും വ്യക്തമായ അറിവുള്ള വ്യക്തി. വിദ്യാര്‍ത്ഥികള്‍ക്കായി ‘ബൂണ്‍സ് ആന്റ് ബേന്‍സ് ഓഫ് മീഡിയ വേള്‍ഡ്’ എന്ന വിഷയത്തില്‍ അറിവുകള്‍ പകര്‍ന്നു നല്‍കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെയാണ് പ്രബന്ധ അവതരണം.

ചുരുക്കത്തില്‍ സോഷ്യല്‍മീഡിയ രംഗത്തുള്ള ഗുണവും ദോഷവും ജോലി സാധ്യതകള്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ ഒരു ചിത്രമാണ് കഴിവുകള്‍ തെളിയിച്ച മൂന്നു പേരും നല്‍കുക. ഇത് ജേര്‍ണലിസം പഠിച്ച് ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കും, നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മികച്ച അവസരം കൂടിയാണിത്. മൂന്ന് പ്രബന്ധ അവതരണത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാനുള്ള അവസരം കൂടിയാണ് ഏകദിന ക്യാംപില്‍ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം നാലു മണിയോടെ ക്യാംപ് അവസാനിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്കായി 9036208790 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. മെയില്‍ ഐഡി; keralabignews@gmail.com. കൂടാതെ ക്യാംപില്‍ പങ്കെടുക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യാനും ട്രെയിനി ആവാനും ഉള്ള അവസരവും ബിഗ് ന്യൂസ് ഒരുക്കുന്നുണ്ട്.

Exit mobile version