യുദ്ധത്തിനിടെ തകര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങി നായക്കുഞ്ഞ്; മറ്റൊന്നും നോക്കിയില്ല, അവശിഷ്ടങ്ങള്‍ എടുത്ത് മാറ്റി നായയെ രക്ഷിച്ചു; സോഷ്യല്‍ മീഡിയയില്‍ താരങ്ങളായി സിറിയന്‍ സൈന്യം

സിറിയ: സിറിയയില്‍ നിന്ന് കരളലിലിക്കുന്ന വാര്‍ത്ത പുറത്തു വരുന്നു. മനുഷ്യജീവന്‍ പോലെ തന്നെ വിലപ്പെട്ടതാണ് മറ്റു ജീവജാലങ്ങളുടെ ജീവനും എന്ന് തെളിയിക്കുന്നതാണ് വാര്‍ത്ത. സിറിയയിലെ ഒരുകൂട്ടം സൈനികരാണ് ഇവിടെ താരങ്ങളായത്.

സിറിയയില്‍ യുദ്ധത്തിനിടെ കെട്ടിടം തകര്‍ന്നു വീണു. എന്നാല്‍ ആളുകളെ രക്ഷിക്കുന്ന നെട്ടോട്ടത്തിനിടെ ഒരു നായക്കുട്ടിയുടെ ദീനരോധനം കേട്ടു. പിന്നെ ഒന്നും നോക്കിയില്ല സൈന്യം പെട്ടിവീണ കെട്ടിട അവശിഷ്ടങ്ങള്‍ മാറ്റി നായ കുഞ്ഞിനെ രക്ഷിച്ചു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സിറിയയിലെ മാറത്ത് അല്‍-നുമന്‍ ടൗണിലുണ്ടായ ഷെല്ലാക്രമണിത്തിനിടെ തകര്‍ന്ന കെട്ടിടത്തിനടിയിലാണ് നായക്കുഞ്ഞ് കുടുങ്ങിയത്.

വൈറ്റ് ഹെല്‍മറ്റ് എന്ന് അറിയപ്പെടുന്ന സിറിയന്‍ ഡിഫന്‍സ് ഫോര്‍സ് അംഗങ്ങള്‍ രക്ഷകരായതോടെ നായക്കുഞ്ഞിന് ലഭിച്ചത് രണ്ടാം ജന്മം. പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പേരാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

Exit mobile version