ദ്രാവക രൂപത്തില്‍ 1.19 കോടിയുടെ സ്വര്‍ണ്ണം വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തി; വയനാട് സ്വദേശിനിയും സുഹൃത്തും കരിപ്പൂരില്‍ പിടിയില്‍

കരിപ്പൂര്‍: കാസര്‍കോട് സ്വദേശിയും വയനാട് സ്വദേശിനിയും 1.19 കോടി രൂപയുടെ സ്വര്‍ണ്ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡിആര്‍ഐ സംഘം പിടികൂടി. കാസര്‍കോട് ബന്താഡ് സ്വദേശി അഷ്‌റഫ് (49), വയനാട് ബത്തേരി സ്വദേശിനി സുഹറ (59) എന്നിവരാണ് പിടിയിലായത്.

പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയതായിരുന്നു ഇരുവരും. മിശ്രിതരൂപത്തിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച 86 ലക്ഷം രൂപയുടെ 2.709 കിലോഗ്രാം സ്വര്‍ണമാണ് സുഹറയില്‍ നിന്നും പിടിച്ചെടുത്തത്. അഞ്ച് സ്വര്‍ണക്കട്ടികള്‍ സോക്‌സിനുള്ളിലും അരക്കെട്ടിലുമായി ഒളിപ്പിച്ച നിലയില്‍ അഷ്‌റഫിനെയും പിടികൂടുകയായിരുന്നു.

Exit mobile version