അടിത്തറയ്ക്കും തൂണിനും കുഴപ്പമില്ല: പാലാരിവട്ടം പാലം പൂര്‍ണമായും പൊളിക്കേണ്ടതില്ലെന്ന് ഇ ശ്രീധരന്‍

കൊച്ചി: സുരക്ഷാഭീഷണിയെ തുടര്‍ന്ന് അടച്ചിട്ട പാലാരിവട്ടം പാലം പൂര്‍ണമായും പൊളിച്ചുനീക്കേണ്ടതില്ലെന്ന് ഇ ശ്രീധരന്‍. എന്നാല്‍ പാലത്തിന്റെ 30 ശതമാനം പൊളിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

പാലത്തിന്റെ അടിത്തറയ്ക്കും തൂണിനും കുഴപ്പമില്ല, പക്ഷേ സ്പാനുകള്‍ക്ക് തകരാറുണ്ട്, കൂടുതല്‍ തകരാറുള്ള സ്പാനുകള്‍ നീക്കം ചെയ്യണമെന്നും ഇ ശ്രീധരന്‍ കൊച്ചിയില്‍ പറഞ്ഞു.

പാലാരിവട്ടം മേല്‍പ്പാലത്തിന് ഗുരുതരപ്രശ്‌നങ്ങളുണ്ടെന്ന് പാലത്തിന്റെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇ ശ്രീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പാലത്തിന് കാര്യമായ ബലക്ഷയം ഉണ്ടെന്നും അറ്റകുറ്റപ്പണിക്കായി 18.5 കോടി രൂപ വേണ്ടിവരുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇ ശ്രീധരന്‍ പ്രധാനമായും ശുപാര്‍ശ ചെയ്തത്. ഇതിന് പിന്നാലെയാണ് പാലത്തിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച് ഇ ശ്രീധരന്റെ വെളിപ്പെടുത്തല്‍ എന്നത് ശ്രദ്ധേയമാണ്

Exit mobile version