ഇ ശ്രീധരനും ഭാര്യയും സഞ്ചരിച്ച കാർ വള്ളത്തോൾ നഗറിൽ വെച്ച് അപകടത്തിൽപ്പെട്ടു

ചെറുതുരുത്തി: ഇന്ത്യയുടെ മെട്രോമാനെന്ന് വിശേഷിപ്പിക്കുന്ന ഇ ശ്രീധരനും ഭാര്യയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഓട്ടോയുമായി കൂട്ടിയിടിച്ചാണ് കാർ അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ആർക്കും പരിക്കില്ല. ഇരു വാഹനങ്ങളുടേയും ഡ്രൈവർമാർക്കും പരിക്കില്ല. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇ ശ്രീധരൻ വീട്ടിൽ നിന്നും ചെറുതുരുത്തി പഞ്ചകർമ്മ ആയൂർവേദ ആശുപത്രിയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം.

വഴിമധ്യേ വള്ളത്തോൾ നഗറിലെ പുതുശ്ശേരിയിൽ വെച്ചായിരുന്നു അപകടം. ഓട്ടോറിക്ഷയ്ക്കും കാറിനും ചെറിയ തകരാറുകൾ സംഭവിച്ചിട്ടുള്ളത് ഒഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങളില്ല.

Exit mobile version