‘പരാജയങ്ങളിൽ നിന്നും പാഠം പഠിച്ചു; സജീവ രാഷ്ട്രീയത്തിലേക്കില്ല’; ബിജെപിയെ ഞെട്ടിച്ച് ഇ ശ്രീധരന്റെ പ്രഖ്യാപനം

e-sreedharan

മലപ്പുറം: സജീവരാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കുകയാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ പ്രഖ്യാപിച്ചു. എന്നാൽ താൻ രാഷ്ട്രീയം പാടേ ഉപേക്ഷിക്കുന്നുവെന്ന് അർത്ഥമാക്കുന്നില്ലെന്നും, പരാജയത്തിൽ നിന്ന് പാഠം പഠിച്ചെന്നും ഇ ശ്രീധരൻ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Also Read-വലിയ സ്വപ്‌നമായ ഗൃഹപ്രവേശനത്തിന് കാത്തുനിന്നില്ല; പ്രവാസി യുവാവ് യാത്രയായി

പല കാര്യങ്ങളും തിരുത്താതെ കേരളത്തിൽ ബിജെപിക്ക് രക്ഷയില്ലെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. ”ഞാൻ രാഷ്ട്രീയത്തിലിറങ്ങിയത് സജീവരാഷ്ട്രീയക്കാരനായിട്ടല്ല, ബ്യൂറോക്രാറ്റായിട്ടാണ്. രാഷ്ട്രീയത്തിൽ എൻറെ ഏറ്റവും പ്രായമേറിയ കാലത്താണ് ഞാൻ ചേർന്നത്. അതിന് മുമ്പ് പല തവണയായി എനിക്ക് രാജ്യസേവനത്തിന് അവസരം കിട്ടിയിട്ടുണ്ട്”, ഇ ശ്രീധരൻ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ ഇ ശ്രീധരൻ പാലക്കാട്ട് നിന്ന് മത്സരിച്ച് ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടിരുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായും മെട്രോമാനെയായിരുന്നു ഉയർത്തിക്കാണിച്ചത്. പക്ഷെ, പാലക്കാട് ശ്രീധരനുൾപ്പടെ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ബിജെപി പരാജയപ്പെടുകയായിരുന്നു. ഇ ശ്രീധരന്റെ പ്രസ്താവനകളും രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച് പരാജയപ്പെട്ട സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ട്രോളന്മാരുടെ സൈബർ പരിഹാസത്തിന് ഏറെ ഇരയാവുകയും ചെയ്തിരുന്നു.

അഴിമതിരഹിത – വികസന പ്രതിച്ഛായയുള്ള ശ്രീധരനെ മുൻനിർത്താൻ ബിജെപിക്ക് നിർദേശം നൽകിയത് ദേശീയ നേതൃത്വവും ആർഎസ്എസും ചേർന്നായിരുന്നു. എന്നാൽ ലൗവ് ജിഹാദിനെതിരായ നിയമനിർമ്മാണം അടക്കമുള്ള തീവ്ര ഹിന്ദുത്വ വാദങ്ങളും വികസനം സംബന്ധിച്ച വാഗ്ദാനങ്ങളും എല്ലാം കേരളം തള്ളിക്കളയുകയായിരുന്നു.

Exit mobile version