ട്രോളാന്‍ മാത്രമല്ല തുഴയാനും അറിയാം…നെഹ്രു ട്രോഫി വളളം കളിയില്‍ ചരിത്രം രചിച്ച് കേരളാ പോലീസ് ടീം

കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചിരിക്കുന്നത്

ആലപ്പുഴ: കേരള പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായി നെഹ്രു ട്രോഫി വള്ളംകളി എന്ന കായിക മാമാങ്കത്തില്‍ പരിചയ സമ്പന്നരായ ടീമുകളെ വള്ളപ്പാടകലെ പിന്നിലാക്കി കേരള പോലീസ് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചിരിക്കുന്നത്.

ഇന്ത്യന്‍ നേവി, ഐടിബിപി, ബിഎസ്എഫ് സേനകളിലെ പ്രൊഫഷണല്‍ തുഴച്ചില്‍ക്കാരടങ്ങിയ പായിപ്പാട് ചുണ്ടനാണു ഒന്നാം സ്ഥാനത്തോടെ കപ്പ് സ്വന്തമാക്കിയത്. കേരളത്തിലെ വിവിധ പോലീസ് ജില്ലകളില്‍ നിന്നും ബറ്റാലിയനുകളില്‍ നിന്നും തിരഞ്ഞെടുത്ത 110 പോലീസുകാരാണ് ടീമില്‍ ഉണ്ടായിരുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

”അറുപത്തി ആറാമത് നെഹ്രു ട്രോഫി ജലോത്സവത്തില്‍ ചരിത്രം രചിച്ചു കേരള പോലീസ് ടീം. ??

കേരള പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായി നെഹ്രു ട്രോഫി വള്ളംകളി എന്ന കായിക മാമാങ്കത്തില്‍ പരിചയ സമ്പന്നരായ ടീമുകളെ വള്ളപ്പാടകലെ പിന്നിലാക്കി കേരള പോലീസ് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യന്‍ നേവി, കഠആജ, ആടഎ സേനകളിലെ പ്രൊഫഷണല്‍ തുഴച്ചില്‍ക്കാരടങ്ങിയ പായിപ്പാട് ചുണ്ടനാണു ഒന്നാം സ്ഥാനത്തോടെ കപ്പില്‍ മുത്തമിട്ടത്. കേരളത്തിലെ വിവിധ പോലീസ് ജില്ലകളില്‍ നിന്നും ബറ്റാലിയനുകളില്‍ നിന്നും തിരഞ്ഞെടുത്ത 110 പോലീസുകാരാണ് ടീമില്‍ ഉണ്ടായിരുന്നത്.

ജലോത്സവത്തില്‍ പങ്കെടുക്കാന്‍ പരിശീലനം നേരത്തെ ആരംഭിച്ചിരുന്നെങ്കിലും പ്രളയദുരന്തത്തോടനുബന്ധിച്ചു ടീം പിരിച്ചുവിടുകയും ടീം അംഗങ്ങള്‍ എല്ലാവരും അവരവരുടെ യൂണിറ്റുകളില്‍ തിരിച്ചെത്തി ദുരന്തമുഖത്തു സേവന സന്നദ്ധരാകുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 15 നാണു വീണ്ടും ടീം ഒന്നിച്ചുകൂട്ടി പരിശീലനം ആരംഭിച്ചത്. ഞങ്ങളുടെ ഈ വിജയം നിങ്ങള്‍ക്കോരോരുത്തര്‍ക്കുമായി സമര്‍പ്പിക്കുന്നു????’

Exit mobile version