ജയിലില്‍ ആത്മഹത്യാശ്രമം: ബണ്ടിചോറിനെതിരെ കോടതി കുറ്റം ചുമത്തി

തിരുവനന്തപുരം: ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ ഹൈടെക് മോഷ്ടാവ് ബണ്ടിചോറെന്ന ദേവേന്ദ്ര സിംഗിനെതിരെ കോടതി കുറ്റം ചുമത്തി.

ആത്മഹത്യാ ശ്രമം, സര്‍ക്കാര്‍ മുതല്‍ നശിപ്പിക്കല്‍, ജയില്‍ അച്ചടക്കം ലംഘിക്കുക എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസിന്റെ വിചാരണ ഈ മാസം തിരുവനന്തപുരം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ തുടങ്ങും.

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായിരുന്ന ബണ്ടി ചോര്‍ 2017 സെപ്റ്റംബര്‍ 12ന് സിഎഫ്എല്‍ ബള്‍ബ് പൊട്ടിച്ച് ചില്ലുകള്‍ വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് കേസ്.

Exit mobile version