ശ്രീധരന്‍പിള്ളയെ വിളിച്ചിട്ടില്ലെന്ന് തന്ത്രി; വെട്ടിലായി ബിജെപി അധ്യക്ഷന്‍; ദേവസ്വം ബോര്‍ഡ് ചര്‍ച്ചചെയ്യും

പത്തനംതിട്ട: ശബരിമല വിവാദത്തില്‍ നിയമോപദേശം തേടി ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിളളയെ വിളിച്ചിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. ശ്രീധരന്‍ പിളളയില്‍ നിന്ന് നിയമോപദേശം സ്വീകരിച്ചിട്ടില്ലെന്നാണ് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിന് മുന്നില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

രേഖാ മൂലം നല്‍കിയ വിശദീകരണത്തിലാണ് തന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനു പിന്നാലെ തന്ത്രിയുടെ വിശദീകരണം ചര്‍ച്ച ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് ഇന്ന് യോഗം ചേരും.

അതേസമയം, തന്ത്രിയുടെ വീശദീകരണം വന്നത് രഥയാത്ര നടത്തുന്ന ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കി. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ നട അടച്ചിടുന്നതില്‍ എന്തെങ്കിലും നിയമ പ്രശ്‌നം ഉണ്ടോ എന്ന് ആരായാന്‍ താന്‍ ശ്രീധരന്‍ പിളളയില്‍ നിന്ന് നിയമോപദേശം സ്വീകരിച്ചിട്ടില്ലെന്നാണ് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിന് നല്‍കിയ വിശദീകരണം.

ദേവസ്വം കമ്മീഷണര്‍ക്ക് രേഖാ മൂലം നല്‍കിയ വിശദീകരണത്തിലാണ് തന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കുടുംബ കാര്‍ണവരായ കണ്ഠരര് മോഹനരില്‍ നിന്നാണ് താന്‍ ഉപദേശം സ്വീകരിച്ചതെന്നും മറ്റാരില്‍ നിന്നും ഉപദേശം സ്വീകരിച്ചിട്ടില്ലെന്നും വിശദീകരണ കത്തില്‍ പറയുന്നു.

കോഴിക്കോട് നടന്ന യുവമോര്‍ച്ചാ യോഗത്തില്‍ പ്രസംഗിക്കവേയാണ് യുവതികള്‍ കയറിയാല്‍ നട അടച്ചിടാന്‍ താന്‍ നിര്‍ദ്ദേശം നല്‍കിയതായി ശ്രീധരന്‍പിളള വെളിപെടുത്തിയത്.

ഇതിന് പിന്നാലെ തന്ത്രിയില്‍ നിന്ന് ദേവസ്വം ബോര്‍ഡ് വിശദീരണവും തേടി തന്ത്രിയുടെ വീശദീകരണം വന്നതോടെ ശ്രീധരന്‍പിളള വെട്ടിലുമായി.

ഏതോ കോണ്‍ഗ്രസ് നേതാവിന്റെ ഫോണില്‍ നിന്നാണ് തന്ത്രി വിളിച്ചെതന്നായി ശ്രീധരന്‍പിളളയുടെ പുതിയ വിശദീകരണം. എന്നാല്‍ അ വിഷയത്തില്‍ തന്ത്രി വിളിച്ചിട്ടില്ലെന്നാണ് പറയുന്നതെങ്കില്‍ അത് തന്നയാണ് തന്റെ അഭിപ്രായം എന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version