ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റയാളെ രക്ഷിക്കാനെത്തിയ ബംഗാളികളെ തടഞ്ഞ് മലയാളി കരാറുകാരന്‍! മനുഷ്യത്വ രഹിത പ്രവര്‍ത്തിയില്‍ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍

ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് ഹരിലാല്‍ ചെയ്തത്.

കൊല്ലം: ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റയാളെ രക്ഷിക്കാനെത്തിയ ബംഗാളികളെ തടഞ്ഞ് മലയാളി കരാറുകാരന്‍. കൊല്ലം മണ്‍റോതുരുത്തിലാണ് സംഭവം. ട്രെയിനില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ രക്ഷിക്കാന്‍ ഓടിയെത്തിയതായിരുന്നു ബംഗാളികള്‍. എന്നാല്‍ ഇവരെ കരാറുകാരന്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സമ്മതിക്കാതെ തടയുകയായിരുന്നു.

മനുഷ്യത്വ രഹിതമായ സംഭവത്തില്‍ കരാറുകാരനെതിരെ നടപടി വേണമെന്ന് നാട്ടുകാര്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു. കൊല്ലം മണ്‍റോതുരുത്തില്‍ വെച്ചാണ് ബിഹാര്‍ സ്വദേശിയായ യുവാവ് ട്രെയിനില്‍ നിന്നു വീണ് പരിക്കേറ്റത്. തുടര്‍ന്ന് മണ്‍റോതുരുത്ത് പഞ്ചായത്ത് ആംബുലന്‍സ് ഡ്രൈവര്‍ സുനില്‍ അവിടെ ഉണ്ടായിരുന്ന ബംഗാളികളുടെ സഹായം തേടുകയായിരുന്നു. ഇതാണ് കരാര്‍ ജീവനക്കാരനായ മണ്‍റോതുരുത്ത് സ്വദേശി ഹരിലാല്‍ തടഞ്ഞത്.

ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് ഹരിലാല്‍ ചെയ്തത്. ബംഗാളികള്‍ മനുഷ്യത്വം കാട്ടിയപ്പോള്‍ മലയാളിയായ ഹരിലാല്‍ മനുഷ്യത്വ രഹിതമായി പെരുമാറിയെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നു. ബഹളം കേട്ട് ഓടിയെത്തിയ ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റയാളെ ആംബുലന്‍സില്‍ കയറ്റിയത്.

Exit mobile version