റെയില്‍വെ ട്രാക്കില്‍ യുവതിയുടെ മൃതദേഹം, മരിച്ചത് വയനാട് സ്വദേശിനി

കാസര്‍കോട്: റെയില്‍വെ ട്രാക്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കാസര്‍കോട് ജില്ലയിലാണ് സംഭവം. വയനാട് കല്‍പ്പറ്റ സ്വദേശി ഐശ്വര്യ ജോസഫ് ആണ് മരിച്ചത്.

മുപ്പത് വയസ്സായിരുന്നു. പള്ളിക്കര മസ്തിഗുഡ്ഡെയില്‍ റെയില്‍വേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. യുവതി ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

also read:എട്ട് വയസുകാരിയെ പീഡിപ്പിച്ചു, സഹോദരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി, 49കാരന് കഠിന തടവ് ശിക്ഷ

വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഒരാള്‍ ബേക്കല്‍ ഭാഗത്ത് ട്രാക്കില്‍ വീണു കിടക്കുന്നുവെന്ന വിവരം മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് കാസര്‍കോട് റെയില്‍വെ പൊലീസിനെ അറിയിച്ചത്.

പിന്നാലെ പൊലീസെത്തി യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് മരണം സ്ഥിരീകരിച്ചു. മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച പഴ്‌സില്‍ തിരിച്ചറിയല്‍ കാര്‍ഡുണ്ടായിരുന്നു.

also read: ഇന്ത്യന്‍ നാവികസേനയ്ക്ക് നന്ദി: രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ച് എംവി ലൈല ചരക്കുകപ്പലിലെ ജീവനക്കാര്‍

ഇതില്‍ നിന്നാണ് യുവതിയെ തിരിച്ചറിഞ്ഞത്. കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഹ്യൂമന്‍ റിസോഴ്‌സ് മാനേജരാണ് ഐശ്വര്യ.

Exit mobile version